Latest NewsNewsIndiaInternational

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാൻ പാകിസ്താനോട് ആഹ്വാനവുമായി കശ്മീരി വിഘടനവാദി നേതാവിന്റെ ഭാര്യ

ലാഹോർ : ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാൻ പാകിസ്താനോട് ആഹ്വാനവുമായി കശ്മീരി വിഘടനവാദി നേതാവിന്റെ ഭാര്യ. തടവിൽ കഴിയുന്ന യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്കാണ് പാക് സർക്കാരിനോട് ആഹ്വാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്.

Read Also : മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത വനിത എസ് ഐക്ക് നേരെ ആക്രമണം

ഇന്ത്യയുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്ര ബന്ധം പാക് സർക്കാർ അവസാനിപ്പിക്കണമെന്നും, ഇതിലൂടെ കശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും മുഷാൽ പറഞ്ഞു.

മത- രാഷ്ട്രീയ സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമി ലാഹോറിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുഷാലിന്റെ ആഹ്വാനം. താഴ് വരയിൽ ഇന്ത്യൻ സേന വംശഹത്യ നടത്തിയെന്നും അത് അന്താരാഷ്ട്രതലത്തിൽ ഉയർത്തിക്കാട്ടണമെന്നും മുഷാൽ പാകിസ്താനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button