NattuvarthaLatest NewsNews

കള്ളപ്പണവേട്ട; നിർമാണ സാധനങ്ങൾ കണ്ടെത്തി

ഇടുക്കി: കമ്പംമെട്ടില്‍ നിന്നും കള്ള പണം പിടിച്ച കേസിൽ നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തമിഴ്‌നാട് വീരപാണ്ടിയിലെ പ്രതിയുടെ വീട്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞയാഴ്ചയാണ് 3 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായ് ആറംഗ സംഘം കമ്പംമേട്ടിൽ പൊലീസിന്‍റെ പിടിയിൽ ആകുന്നത്.

പ്രതികളുമായി കോയമ്പത്തൂർ, തേനി, കമ്പം, കുമളി തുടങ്ങിയിടങ്ങളിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണ്ണായക വിവരങ്ങൾ ലഭിക്കുകയുണ്ടായത്. തേനിക്കു സമീപം വീരപാണ്ടിയിൽ കേസിലെ പ്രതിയായ മഹാരാജൻറെ വീട്ടിൽ നടത്തിയതെരച്ചിലിൽ കള്ളനോട്ട് നിർമ്മിക്കാനുപയോഗിച്ച യന്ത്രവും കള്ളനോട്ട് പ്രിന്‍റെ ചെയ്തിരുന്ന പേപ്പറും മറ്റു സാധനങ്ങളും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button