KeralaLatest NewsNews

മിഷന്‍ കേരള: ജെ.പി നഡ്ഡയെ സ്വീകരിക്കാന്‍ വന്‍തയാറെടുപ്പുമായി തലസ്ഥാനം

തിരുവനന്തപുരത്ത് പൊതുസമ്മേളനമില്ലെങ്കിലും വിവിധ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണത്തിന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്ന് തുടക്കമിടും. ഉച്ചയ്ക്ക് പന്ത്രണ്ടിന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന നഡ്ഡയ്ക്ക് വിപുലമായ സ്വീകരണം നല്‍കും. തിരുവനന്തപുരത്തും തൃശ്ശൂരുമായി വിവിധയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

എന്നാൽ ബി.ജെ.പി ദേശീയ അധ്യക്ഷനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ജെ.പി. നഡ്ഡയെ സ്വീകരിക്കാന്‍ വന്‍തയാറെടുപ്പുകളാണ് തലസ്ഥാനത്ത്. മിഷന്‍ കേരള എന്ന പേരിലാണ് പ്രചാരണ പരിപാടി. തിരുവനന്തപുരത്ത് പൊതുസമ്മേളനമില്ലെങ്കിലും വിവിധ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ജയിച്ച അംഗങ്ങളുടെ യോഗമാണ് പ്രധാനം. വിവിധ സംഘടനാനേതാക്കളുമായും ചര്‍ച്ചയുണ്ടാകും. വൈകുന്നേരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം.

Read Also: അടുത്ത മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് പിണറായി വിജയന്‍ തന്നെയായിരിക്കും; ഒരു സംശയവുമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരത്തും തൃശ്ശൂരും പാർട്ടി മണ്ഡലം ചുമതലയുള്ളവരുടെ യോഗവും വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമിതി രൂപീകരണവും ഉണ്ടാകും. തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. ജെ.പി.നഡ്ഡയുടെ സന്ദര്‍ശനത്തിന് ശേഷം കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി തമിഴ്നാട് ഘടകം മുന്‍അധ്യക്ഷന്‍ സി.പി. .രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എഴുപതുമണ്ഡലങ്ങളില്‍ പോയി ഒരുക്കങ്ങള്‍ വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button