CricketLatest NewsNewsSports

ഇന്ത്യയ്ക്ക് വെല്ലുവിളിയുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്

ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ എതിരാളികള്‍ക്ക്മു ന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രംഗത്തെത്തിയിരിക്കുകയാണ്. എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനും 400 റണ്‍സ് കണ്ടെത്താനും ഇംഗ്ലണ്ടിനറിയാമെന്നാണ് റൂട്ടിൻറ്റെ വെല്ലുവിളി.

Read Also: സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

“നേരത്തെ എവേ മത്സരങ്ങളില്‍ 20 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാം. കൂടുതല്‍ സ്ഥിരയതോടെ ബാറ്റ് ചെയ്യാനും 400 മുകളില്‍ സ്‌കോര്‍ ചെയ്യാനും ഇന്നത്തെ ടീമിന് സാധിക്കും. അവസാന 12,13 ടെസ്റ്റില്‍ ആറ് ഏഴ് തവണ ഞങ്ങള്‍ 400ന് മുകളില്‍ സ്കോര്‍ ചെയ്‌തിട്ടുണ്ട് അത് വലിയ നേട്ടമാണ്.

Read Also: പ്രവാസി യുവാവ് അമ്മയെ കൊലപ്പെടുത്തി

എതിരാളികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച പ്രകടനം നടത്താന്‍ ഇന്നത്തെ ടീമിന് സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനുമുള്ള ശ്രമത്തിലാണ് താരങ്ങൾ” -റൂട്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button