KeralaLatest NewsNews

കൈയ്ക്ക് ചെറിയ മുറിവായി പോയ രോഗിക്ക് ഇട്ടത് അഞ്ച് സ്റ്റിച്ചുകള്‍

പിന്നാലെ എഴുതിക്കൊടുത്ത മരുന്നുകളുടെ എണ്ണം കണ്ട് എല്ലാവരും ഞെട്ടും, ഇത്രയധികം മരുന്നുകള്‍ കഴിക്കുന്നതെന്തിന്

കൈയ്ക്ക് ചെറിയ മുറിവായി പോയ രോഗിക്ക് സ്റ്റിച്ചിട്ടതിനു പിന്നാലെ എഴുതിക്കൊടുത്ത മരുന്നുകളുടെ എണ്ണം കണ്ട് എല്ലാവരും ഞെട്ടും, ഇത്രയധികം മരുന്നുകള്‍ കഴിക്കുന്നതിന്റെ പ്രസക്തി എന്തിന് ഈ ചോദ്യം സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ചിരിക്കുകയാണ് കുഞ്ഞാലുികുട്ടി എന്ന വ്യക്തി. ഇതേ കുറിച്ച് അദ്ദേഹം മരുന്ന് എഴുതി കൊടുത്തതിന്റെ ലിസ്റ്റടക്കം ഇവിടെ പങ്കുവെയ്ക്കുന്നു.

Read Also : കടുത്ത ചെവി വേദനയുമായി 3 വയസുകാരന്‍ ; ചെവിയില്‍ നിന്ന് നീക്കം ചെയ്ത വസ്തു കണ്ട് ഞെട്ടിയത് ഡോക്ടര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ കണ്ട പോസ്റ്റിലെ ചിത്രമാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൈക്ക് മുറിവായി പോയ രോഗിക്ക് എഴുതിയ മരുന്നുകളെല്ലാം അവിടെ നിന്ന് തന്നെ തികച്ചും സൗജന്യമായി കൊടുത്തതിനെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റാണ്. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി കൊടുക്കുന്നത് അഭിനന്ദിക്കപ്പെടേണ്ട കാര്യം തന്നെയാണ്, സംശയമില്ല.

ഇനി ആ ട്രീറ്റ്‌മെന്റ് കാര്‍ഡില്‍ എഴുതിയിട്ടുള്ള വിവരങ്ങളിലേക്ക്:

ഇടത്തേ ചൂണ്ടുവിരലില്‍ 3 സെന്റിമീറ്റര്‍ നീളത്തിലുള്ള ഒരു മുറിവ്. അത് വൃത്തിയാക്കി തയ്യലിട്ടു. ആകെ അഞ്ച് സ്റ്റിച്ചുകള്‍. മെഷീന്‍ എന്തോ കൊണ്ട് ഉണ്ടായ മുറിവാണെന്ന് പോസ്റ്റിലെ ഒരു കമന്റില്‍ ആള്‍ പറയുന്നുണ്ട്. എക്‌സ്‌റേയില്‍ no bony injury എന്നും പറയുന്നുണ്ട്.

കേട്ടിടത്തോളം ഇതൊരു contaminated wound അല്ല. ഏകദേശം ഒരു ക്‌ളീന്‍ കട്ട് എന്ന് പറയാവുന്ന ഒരു ചെറിയ മുറിവ്. ഇതിന് കൊടുത്തിരിക്കുന്ന മരുന്നുകളോ?

1. Cefixime – ഇതൊരു തേര്‍ഡ് ജനറേഷന്‍ cephalosporin ആണ്. ഗുരുതരമായ അണുബാധകളില്‍, ബാക്റ്റീരിയല്‍ കള്‍ച്ചര്‍ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രം ഉപയോഗിക്കേണ്ട മരുന്ന്. നല്ല വിലയുള്ള മരുന്നാണ്, കൂടാതെ indiscriminate ആയ ഉപയോഗത്തിലൂടെ ബാക്ടീരിയകള്‍ ഇതിന് റെസിസ്റ്റന്‍സ് ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. ചുരുക്കത്തില്‍ ബാക്ടീരിയകള്‍ ഈ ആന്റിബയോട്ടിക്കിന് റെസിസ്റ്റന്‍സ് നേടിക്കഴിഞ്ഞാല്‍ (ഇത് വരെ നേടിയിട്ടില്ലെങ്കില്‍) ഈ മരുന്ന് കൊണ്ട് ചികില്‍സിക്കാമായിരുന്ന അസുഖങ്ങള്‍ ഇനി ഇത് കൊണ്ടും സുഖപ്പെടാതെ വരുന്ന അവസ്ഥയുണ്ടാകും.

2. Pantop – അസിഡിറ്റി മൂലം വയറെരിച്ചിലും അള്‍സറും ഉണ്ടാകാതിരിക്കാനുള്ള pantoprazole എന്ന മരുന്ന്

3. Aceclofenac – non steroidal anti inflammatory എന്ന ഗ്രൂപ്പിലുള്ള, വേദനയും നീരും കുറയ്ക്കാനുള്ള മരുന്ന്. ഇത് വയറെരിച്ചില്‍ ഉണ്ടാക്കാം, അത് തടയാനാണ് pantop.

4. Serratio – serratiopeptidase എന്ന, നീരും വേദനയും കുറയ്ക്കാനുള്ള മരുന്ന്. ഇത് കാര്യമായി ഫലപ്രദമാണെന്നുള്ള എവിഡന്‍സ് ഒക്കെ ഇപ്പോഴും സംശയാസ്പദമാണ്, എന്നാലും കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലമായി നീര് കുറയ്ക്കാന്‍ എന്ന പേരില്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു വരുന്നു (വിദേശങ്ങളില്‍ ഇത് കണ്ടിട്ടില്ല. British National Formulary യില്‍ ഈ മരുന്ന് കാണാനും ഇല്ല)

5. Vitamin D ആണെന്ന് തോന്നുന്നു.
എഡിറ്റ്: C and D (cleaning and dressing) ആണെന്ന് ഒരു ഡോക്ടര്‍ കമന്റില്‍ പറഞ്ഞു.

എല്ലാ ഗുളികകളും അഞ്ചു ദിവസം കഴിക്കാനാണ് നിര്‍ദ്ദേശം. .

കയ്യിലൊരു ചെറിയ മുറിവിന് തുന്നലിട്ടതിന് ഇത്രയധികം മരുന്നുകള്‍ എന്തിനാണെന്ന് മനസിലാകുന്നില്ല. അതും ഒരു തേര്‍ഡ് ജനറേഷന്‍ cephalosporin അടക്കം. Aceclofenac ഒക്കെ അഞ്ചു ദിവസവും രണ്ടു നേരം വീതം കഴിക്കേണ്ട ആവശ്യമെന്താണെന്ന് മനസിലാകുന്നില്ല. എവിഡന്‍സിനെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയമായി മാത്രം ചികില്‌സിക്കുന്നു എന്നവകാശപ്പെടുന്ന മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ?

ഇവിടെ പ്രശ്‌നം ഒരു ഗൈഡ്ലൈനും ആന്റിബയോട്ടിക് പ്രോട്ടോക്കോളും ഒന്നുമില്ലാത്തതാണ്. ആശുപത്രിയില്‍ മരുന്നുണ്ട്, എന്നാപ്പിന്നെ അതൊക്കെ അങ്ങ് എഴുതിയേക്കാം എന്ന രീതി ശരിയല്ല. സര്‍ക്കാരിന് ഈ മരുന്നുകള്‍ക്കൊക്കെ നല്ല ചെലവുണ്ട്. അത് കൂടാതെ നേരത്തെ പറഞ്ഞ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് പോലുള്ള പ്രശ്‌നങ്ങള്‍, കൂടുതല്‍ ദിവസം aceclofenac പോലുള്ള മരുന്നുകള്‍ കഴിക്കുന്നത് മൂലമുണ്ടാകാവുന്ന വയറെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍. പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

ആരോഗ്യരംഗത്തെ ഉത്തരവാദപ്പെട്ടവര്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ തയ്യാറാകണം. പ്രത്യേകിച്ചും ആന്റിബയോട്ടിക് ഉപയോഗത്തിന്റെ കാര്യത്തില്‍. കൂടാതെ ആവശ്യമില്ലാത്ത മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കണം. ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൊടുക്കണം. അശാസ്ത്രീയമായ മരുന്ന് പ്രിസ്‌ക്രിപ്ഷന്‍ ചോദ്യം ചെയ്യാനുള്ള അധികാരം ഫാര്‍മസിസ്റ്റുകള്‍ക്ക് ഉണ്ടാകണം. അതില്‍ ഡോക്ടര്‍മാര്‍ ഈഗോ കാണേണ്ട കാര്യമില്ല. ഏറ്റവും എഫിഷ്യന്റായി, ചെലവ് കുറച്ചു അതെ സമയം രോഗിക്ക് കൊടുക്കാവുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട, സുരക്ഷിതമായ ചികിത്സ നല്‍കാന്‍ വേണ്ടിയുള്ള ഒരു ടീം വര്‍ക്കായി ഇതിനെ കണ്ടാല്‍ മതി.

പൊതുജനാരോഗ്യം നാള്‍ക്കുനാള്‍ ചെലവേറി വരികയാണ്. സര്‍ക്കാരിന്റെ കയ്യില്‍ ധനത്തിന്റെ അക്ഷയപാത്രമൊന്നുമില്ല. ഉള്ള കാശിന്, വാല്യൂ ഫോര്‍ മണി എന്ന രീതിയില്‍, രോഗികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ചികിത്സ കൊടുക്കുക എന്നത് എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും ഉത്തരവാദിത്തമാണ്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button