COVID 19Latest NewsUAENewsGulf

ഇന്ത്യയുടെ ആസ്ട്രസെനിക വാക്സിൻ അംഗീകരിച്ച് ദുബായ്

ദുബായ് : ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനിക കൊവിഡ് വാക്സിന് ദുബായില്‍ അംഗീകാരം. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇനി മുതൽ ഇന്ത്യന്‍ നിര്‍മിത വാക്സിനും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: അധികാര കൊതിയാണ് ഇരുമുന്നണികള്‍ക്കും, ധാര്‍മ്മികമായി അധികാരത്തില്‍ തുടരാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയില്ല; ജെ പി നഡ്ഡ

ആസ്‍ട്രസെനിക വാക്സിന്‍ കഴിഞ്ഞ ദിവസമാണ് യുഎഇയിലെത്തിച്ചത് . ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് വാക്സിന്‍ എത്തിച്ചത് . വാക്സിന്‍ യുഎഇ അധികൃതര്‍ക്ക് കൈമാറുന്ന ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ട്വിറ്ററിൽ പങ്കുവച്ചു. “പ്രത്യേക സുഹൃത്ത് – പ്രത്യേക ബന്ധം” എന്നാണ് വിദേശകാര്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിനെ സഹായിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഇത് ആരോഗ്യ രംഗത്തെ ഇന്ത്യ – യുഎഇ സഹകരണത്തിന് മറ്റൊരു ഉദാഹരണമാണെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button