Latest NewsKeralaNattuvarthaNews

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

കറ്റാനം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

ചാരുംമൂട്: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി വിഡിയോ കോൾ നടത്തി ലൈംഗിക ചൂഷണത്തിനു ശ്രമിക്കുകയും അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻമുടി സ്വദേശിയായ ഷൈജു (38) ആണ് പിടിയിലായത്. ഇയാളെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.

കറ്റാനം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയ പൊലീസ്, സിഐ: ബി.സാബുവിന്റെയും എസ്ഐ: വി.ബിജുവിന്റെയും നേതൃത്വത്തിൽ ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തി പിടികൂടുകയായിരുന്നു. കറ്റാനത്തെ യുവതിയുടെ കുടുംബ ഫോട്ടോ സമൂഹമാധ്യമത്തിൽ നിന്നെടുത്ത് മക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അയയ്ക്കുകയും അവരെയോർത്തു കരയേണ്ടിവരുമെന്നു പ്രതി ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button