Latest NewsKeralaNewsIndia

ശബരിമല പറഞ്ഞ് യുഡിഎഫ് ജനങ്ങളെ വഴി തെറ്റിക്കുന്നു; സിപിഎം

അധികാരത്തില്‍ വന്നാല്‍ നിയമം നിര്‍മ്മിക്കും എന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്

തിരുവനന്തപുരം: ശബരിമലയെ വീണ്ടും ഉയർത്തിക്കൊണ്ടു വന്നു നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് എന്നും ഈ തന്ത്രം കേരളജനത തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോൺഗ്രസിന്റെ പ്രചരണ കമ്മിറ്റി നേതൃത്വം ഏറ്റെടുത്തതിന് ശേഷം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എളുപ്പവഴിയായാണ് ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. ശബരിമല വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ അവര്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ മാത്രമേ എന്തു നടപടി സ്വീകരിക്കണം എന്ന വിഷയം ഉത്ഭവിക്കുകയുള്ളൂ. കോടതി വിധിക്ക് ശേഷം തുടര്‍ന്ന് എന്ത് വേണമെന്ന കാര്യത്തില്‍ എല്ലാവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിച്ച ധാരണ ഉണ്ടാക്കുകയാണ് വേണ്ടത് എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായമെന്ന് വിജയരാഘവന്‍ പറഞ്ഞു.

read also:ഒറ്റ ക്ലിക്കു കൊണ്ട് നിക്ഷേപകര്‍ക്ക് വേഗത്തിൽ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ദുബൈഅധികാരത്തില്‍ വന്നാല്‍ നിയമം നിര്‍മ്മിക്കും എന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ മുന്നില്‍ കിടക്കുന്ന കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്നും ഭരണഘടനയെ കുറിച്ച്‌ അറിയുന്നവര്‍ക്ക് ഇത് ആസാധ്യമാണെന്ന് മനസിലാകുമെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button