CricketLatest NewsNewsSports

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കും. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ നിന്ന് മാറി നിന്ന കൊഹ്‌ലി നാളെ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യൻ ടീമിനെ നയിക്കും. കൊഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീമും ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് ടീമും ഇപ്പോള്‍ ടെസ്റ്റില്‍ മികച്ച ഫോമിലാണ്.

Read Also: പാകിസ്താനില്‍ ഭീകരും പാക് സൈന്യവും തമ്മില്‍ ഏറ്റുമുട്ടി , രണ്ട് ഭാഗത്തും ആള്‍നാശം

ഓസ്‌ട്രേലിയയെ അവരുടെ സ്വദേശത്ത് വച്ച് തന്നെ ടെസ്റ്റ് പരമ്പര തോല്‍പ്പിച്ചാണ് ഇന്ത്യ എത്തിയതെങ്കില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആദ്യ മൽസരം നടക്കും. കോഹ്‌ലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരോടൊപ്പം ചേതേശ്വര്‍ പൂജാര, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Read Also: രമേശ് ചെന്നിത്തല ഇന്നലെ രാത്രിവരെ പറഞ്ഞത് ഇതല്ല; പ്രതികരണശേഷിയില്ലാത്ത നേതാക്കളാണ് കോണ്‍ഗ്രസിന്റെ ശാപം; സുധാകരന്‍

ബാറ്റിങ്ങിൽ കരുത്തേറിയ ടീമാണ് ഇന്ത്യയുടേത്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം റൂട്ട് അവരുടെ ഏറ്റവും വലിയ ശക്തിയാണ്. മാത്രമല്ല ശ്രീലങ്കയില്‍ സമാപിച്ച പരമ്പരയിലെ അദ്ദേഹത്തിൻറ്റെ പ്രകടനം വളരെയധികം മികച്ചതായിരുന്നു. സാക്ക് ക്രാളി, ഡൊമിനിക് സിബ്ലി, ഡാനിയല്‍ ലോറന്‍സ് എന്നിവയിലെ മികച്ച ടോപ്പ് ഓര്‍ഡറുകള്‍ ഇംഗ്ലണ്ടിന് ശക്തിപകരുന്നവയാണ്. എന്നാൽ ഇംഗ്ലണ്ടിൻറ്റെ ഓപ്പണറായ സാക്ക് ക്രാളിക്കിന് കാൽ വഴുതി വീണ് പരിക്കുപറ്റി നാളെ കളിക്കാൻ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button