Latest NewsKeralaNews

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് : മുഖ്യപ്രതി കേരളം വിട്ടെന്ന് സൂചന

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്

കൊച്ചി : കൊച്ചിയില്‍ അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റി സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയിരുന്ന കേസിലെ പ്രതി കേരളം വിട്ടെന്ന് സൂചന. വണ്ണപ്പുറം കാളിയാര്‍ സ്വദേശി മുഹമ്മദ് റസലാണ് സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചത്. ഇയാള്‍ ബെംഗളൂരു ഭാഗത്ത് എത്തിയതായാണ് ഒടുവില്‍ വിവരം ലഭിച്ചിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിയ്ക്കുകയാണ്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിയ്ക്കും. കേസില്‍ അറസ്റ്റിലായ കെട്ടിട ഉടമ നജീബിനെ കോടതി ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button