COVID 19KeralaCinemaMollywoodLatest NewsNewsEntertainment

‘സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷണം പോയി’; വീഡിയോ

പുരസ്കാരം നേരിട്ടെടുക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ തീരുമാനത്തെ താരം അനുകൂലിച്ചിരുന്നു.

ആദ്യമായി ലഭിക്കുന്ന സംസ്ഥാന അവാർഡ് മോഷണം പോയാലത്തെ അവസ്ഥ എന്താകും?. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിരിക്കുകയാണ് നടി സ്വാസിക. സംഭവം പ്രാങ്ക് ആണെങ്കിലും അത് സ്വാസികയ്ക്ക് അറിയില്ലായിരുന്നു. പ്രാങ്ക് വിഡിയോകളിലൂടെ സുപരിചിതനായ അനൂപ് പന്തളമാണ് സ്വാസികയെ പറ്റിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Also Read:ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രം ഞാറാഴ്ച മുതല്‍ പ്രവർത്തനമാരംഭിക്കുന്നു

സ്വാസികയുടെ സംസ്ഥാന അവാർഡ് പുരസ്കാരം അനൂപും സംഘവും അടിച്ചുമാറ്റി താരത്തെ പറ്റിക്കുന്നതാണ് വീഡിയോയിൽ. പുരസ്കാര ഫലകങ്ങൾ തൊട്ടടുത്ത മേശയിലാണ് വെച്ചത്. അഭിമുഖത്തിനിടെ അനൂപും സംഘവും സ്വാസികയുടെ അവാർഡ് ഫലകം അടിച്ചുമാറ്റുകയായിരുന്നു. അഭിമുഖത്തിനു ശേഷമാണ് ഫലകം മാത്രം കാണാതായ വിവരം സ്വാസിക മനസിലാക്കിയത്. ഒരു ചെറുപ്പക്കാരൻ ഫലകവുമായി പുറത്തുപോകുന്നത് കണ്ടെന്ന് ആരോ സ്വാസികയോടു പറഞ്ഞു. പൊലീസിനെ വിളിക്കമെന്നും ആവശ്യം ഉയർന്നു. സിജു വിൽസൺ ആണ് പൊലീസിനെ ഫോൺ ചെയ്തത്.

Also Read:കാണാതായ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ

എന്നാൽ, സിജു വിൽസണും അനൂപും അറിഞ്ഞുകൊണ്ടായിരുന്നു പ്രാങ്ക്. പൊലീസെന്നു പറഞ്ഞ് സിജു വിളിച്ചത് അനൂപിനെ തന്നെയായിരുന്നു. ഒടുവിൽ അനൂപ് നേരിട്ടെത്തി സ്വാസികയ്ക്കു അവാർഡ് ഫലകം തിരികെ നൽകിയതോടെയാണ് സ്വാസികയ്ക്ക് കാര്യം മനസിലായത്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സ്വാസികയ്ക്ക് അവാർഡ് ലഭിച്ചത്.

നേരത്തേ, പുരസ്കാരങ്ങൾ കൈയ്യിൽ കൊടുത്തുവെന്ന വിവാദത്തോടും താരം പ്രതികരിച്ചിരുന്നു. ‘കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ ചടങ്ങിനെ ഉപയോഗപ്പെടുത്തിയതുപോലെയാണ് തനിക്ക് തോന്നിയത്’ എന്നായിരുന്നു സ്വാസിക പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button