KeralaLatest NewsNewsIndia

ബിജെപിയുടെ പരിപാടിക്കെതിരെ കേസ്; ആരോഗ്യമന്ത്രി പങ്കെടുത്ത അദാലത്തിനെതിരെ നടപടിയില്ലേയെന്ന് ചോദ്യം

തൃശൂരിലെ ബിജെപി പരിപാടിക്കെതിരെ കേസെടുത്തു

തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് ബിജെപി തൃശൂരിൽ പൊതുസമ്മേളനം നടത്തിയത്. കൊറോണ പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെപി നദ്ദയെ പ്രതി ചേർക്കുമെന്നാണ് പൊലീസ് വിശദീകരണം. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസ് ഭാഷ്യം.

Also Read:കാശ്മീര്‍ വിഷയം, പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ , ഇന്ത്യയുടെ നിലപാടില്‍ വിറച്ച് പാകിസ്ഥാന്‍

ജെപി നദ്ദയെ കൂടാതെ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾക്കെതിരെയും പൊലീസ് കേസെടുക്കും. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘ഐശ്വര്യ കേരള’യ്ക്കെതിരേയും പൊലീസ് സമാനകുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, പ്രോട്ടോക്കോൾ പാലിക്കാതെ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവർ നടത്തുന്ന അദാലത്തിനെതിരെ മാത്രം കേസുമില്ല നിയന്ത്രണങ്ങളുമില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാർ നടത്തുന്ന അദാലത്തിൽ നടപടി എടുക്കാത്തതിനെതിരെ വിമർശനവും ഉയരുകയാണ്. ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button