Latest NewsNewsIndia

കാശ്മീര്‍ വിഷയം, പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ , ഇന്ത്യയുടെ നിലപാടില്‍ വിറച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാരിന്റെ നയം  ഉപേക്ഷിക്കണമെന്ന് ഇന്ത്യ.

Read Also : ചൈനയെ കടത്തിവെട്ടി ഇന്ത്യ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയത് 17 വിദേശ രാജ്യങ്ങള്‍ക്ക്

‘ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. പാകിസ്ഥാനുമായി വിദ്വേഷവും അക്രമവുമില്ലാത്ത ഭീകരതയുടെ അന്തരീക്ഷമില്ലാത്ത സാധാരണ സൗഹൃദമുണ്ടാകാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍ അത്തരം അന്തരീക്ഷമുണ്ടാക്കേണ്ട ഉത്തരവാദിത്വം പാകിസ്ഥാനാണ്.’ കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അന്തസോടെയും സമാധാനപരമായും ഇന്ത്യയും പാകിസ്ഥാനും കാശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ അഭിപ്രായത്തോടാണ് ഇന്ത്യയുടെ പ്രതികരണം.

‘ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ജമ്മു കാശ്മീര്‍ പ്രശ്നം അന്തസോടെയും സമാധാനപരമായും പരിഹരിക്കണം’ എന്നായിരുന്നു ചൊവ്വാഴ്ച ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് ഈ മാസം നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സി(എഫ്എടിഎഫ്) യോഗത്തിന് മുന്‍പായി പാകിസ്ഥാന് തീവ്രവാദത്തിനും തീവ്രവാദി സംഘടനകള്‍ക്കും എതിരായി നടപടിയെടുത്തതായി അന്താരാഷ്ട്ര സമൂഹത്തെ കാട്ടാനുളള അടവായും കണക്കാക്കപ്പെടുന്നുണ്ട്.

ചര്‍ച്ചയ്ക്ക് ഉതകുന്ന അന്തരീക്ഷമുണ്ടെങ്കില്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്നാണ് ഇക്കാര്യത്തില്‍ ഇന്ത്യ നാളുകളായി സ്വീകരിച്ചുവരുന്ന നിലപാട്. ഭീകരവാദത്തെ അടിച്ചമര്‍ത്താത്ത പാകിസ്ഥാന്റെ നടപടി മൂലം സമാധാന ശ്രമങ്ങള്‍ വൈകുകയാണ്. 2016ല്‍ പഠാന്‍കോട്ട് ആക്രമണവും പിന്നീട് അതേവര്‍ഷം സെപ്തംബറില്‍ നടന്ന ഉറി ആക്രമണത്തിനും ശേഷം ഇന്ത്യ പാകിസ്ഥാനുമായുളള എല്ലാവിധ സമാധാന ചര്‍ച്ചകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button