Latest NewsUAENewsGulfCrime

പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പഴ്‌സും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു; പ്രതികൾക്കെതിരെ നടപടി

ദുബൈ: ദുബൈയില്‍ പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പഴ്‌സും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിനെതിരെ നിയമനടപടികള്‍ തുടങ്ങിയിരിക്കുന്നു. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. ദുബൈയിലെ നയിഫ് ഏരിയയിലെ ഒരു പാര്‍ക്കിങ് സ്ഥലത്ത് കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു ആക്രമിക്കപ്പെട്ട പാകിസ്ഥാന്‍ സ്വദേശി. പെട്ടെന്ന് ഒരാള്‍ കാറിന്റെ ഡോര്‍ തുറന്ന് തനിക്ക് അരികിലെ സീറ്റില്‍ ഇരുന്നതായും മറ്റ് മൂന്ന് പേരെത്തി തന്നെ കാറിന് പുറത്തേക്ക് വലിക്കാന്‍ ശ്രമിച്ചതായും പരാതിക്കാരനായ പാകിസ്ഥാന്‍ സ്വദേശി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button