KeralaLatest NewsNews

റവന്യൂ വരുമാനത്തെയും മറികടന്ന് രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്; കടബാധ്യതയിൽ കേരളം ഒന്നാമത്

ഇന്ന് ഈ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 89,000/- രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത്

റവന്യൂ വരുമാനത്തെയും മറികടന്നിരിക്കുകയാണ് രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്. 10 വർഷം മുമ്പ് കേരളത്തിലെ സർക്കാർ ജീവനക്കാരന്റെ ശരാശരി മാസശമ്പളം 12,546 രൂപയായിരുന്നുവെങ്കിൽ ഇന്ന് അത് 63,663 രൂപയിലേക്ക് എത്തിനിൽക്കുകയാണ്. ഇതോടെ, 55,410 കോടിയിൽ നിന്ന് 2,10,883 കോടിയിലേക്ക് ഉയർന്ന് കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം.

2018-19സാമ്പത്തിക വർഷത്തിൽ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 43 ശതമാനം ആയിരുന്നുവെങ്കിൽ പെൻഷന് ചിലവഴിച്ചത് 27 ശതമാനമാണ്. വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെയുള്ള ജനപ്രതിനിധികളേയും അവരുമായി ബന്ധപ്പെട്ട കുടുംബക്കാരേയും സംരക്ഷിക്കാൻ ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 10 ശതമാനമാണ്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന ഇത്തക്കാർക്ക് വേണ്ടിയാണ് കോടികൾ ചെലവഴിക്കുന്നതെന്ന് പ്രത്യേകം ഓർക്കണം.

Also Read:‘അത് പടച്ചവനുള്ള ബലി തന്നെ’; മദ്രസാ അധ്യാപികയായിരുന്ന ഷാഹിദ മകനെ കൊലപ്പെടുത്തിയത് ഇങ്ങനെ

അതായത് സർക്കാർ ഖജനാവിലേക്ക് 100 രൂപ കിട്ടുമ്പോൾ ഈ മൂന്ന് ശതമാനത്തെ തീറ്റിപ്പോറ്റാൻ വേണ്ടി സംസ്ഥാനം ചിലവഴിക്കുന്നത് 103 രൂപയാണ്. വരവിനേക്കാൾ കൂടുതലാണ് ചിലവെന്ന് ചുരുക്കം. ഈ മൂന്ന് ശതമാനം ജനങ്ങൾക്ക് മാത്രം വേണ്ടി 97 ശതമാനം ജനങ്ങൾ നികുതി നൽകേണ്ട അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് കാര്യങ്ങൾ.

10 വർഷം മുമ്പ് കേരളത്തിലെ സർക്കാർ ജീവനക്കാരന്റെ ശരാശരി മാസശമ്പളം 12,546 രൂപയായിരുന്നുവെങ്കിൽ ഇന്ന് അത് 63,663 രൂപയിലേക്ക് ഉയർന്നിരിക്കുന്നു. പ്രതിമാസ ശരാശരി പെൻഷൻ 7801 രൂപയിൽ നിന്ന് 41,800 രൂപയിലെത്തിയപ്പോൾ കേരളത്തിന്റെ പൊതുകടം കഴിഞ്ഞ 10 വർഷം കൊണ്ട് 55,410 കോടിയിൽ നിന്ന് 2,10,883 കോടിയിലേക്ക് ഉയർന്നിരിക്കുകയാണ്. ഇന്ന് ഈ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 89,000/- രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത്.
(അവലംബം: ഷാജി പണിക്കർ)

shortlink

Related Articles

Post Your Comments

Related Articles


Back to top button