Latest NewsNewsIndia

സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ നസറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: ഏഴ് തലമുറ വരെ സുഖമായി കഴിയാനുള്ളത് സമ്പാദിച്ചിട്ടുണ്ടല്ലോ, പിന്നെന്തിന് ? സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ നസറുദ്ദീന്‍ ഷാ. കര്‍ഷകസമര വിഷയത്തില്‍ നിശബ്ദത പാലിക്കുകയും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെയാണ് നസറുദ്ദീന്‍ ഷാ രംഗത്ത് വന്നത്. കര്‍ഷക സമരത്തിനെതിരെ കണ്ണടയ്ക്കാതെ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയാണ് വേണ്ടതെന്ന് നസറുദ്ദീന്‍ ഷാ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചതുകൊണ്ട്, ഏഴു തലമുറയ്ക്ക് ആവശ്യമായതെല്ലാം സമ്പാദിച്ചുകഴിഞ്ഞ ബോളിവുഡിലെയും മറ്റും സെലിബ്രിറ്റികള്‍ക്ക് എന്താണ് നഷ്ടപ്പെടുകയെന്നും അദ്ദേഹം ചോദിക്കുന്നു.

Read Also : ഇന്ത്യയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് ഏതൊക്കെ അക്കൗണ്ടുകളാണെന്ന് കണ്ടെത്തി

‘അവസാനം ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്. എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന് എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്.’-സിനിമാ മേഖലയിലെ പ്രശസ്തരെല്ലാം ഇപ്പോള്‍ പൂര്‍ണമായും നിശ്ശബ്ദരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതേക്കുറിച്ച് സംസാരിച്ചാല്‍ എന്തൊക്കെയോ നഷ്ടപ്പെടുമെന്നാണ് തന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നതെന്നും ഷാ പറയുന്നു. കര്‍ഷക സമര വിഷയത്തില്‍ കര്‍ഷകരെ അനുകൂലിക്കുകയാണ് നടന്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button