Latest NewsNewsIndia

തേജസും, ബ്രഹ്മോസും ഉള്‍പ്പെടെ 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി

പുതിയ നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്

ബെംഗലൂരു : ഇന്ത്യ നിര്‍മ്മിയ്ക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സൗഹൃദ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വര്‍ധിപ്പിയ്ക്കുന്നതിനായി 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതിക്കായി സര്‍ക്കാര്‍ അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആര്‍ഡിഒ) ഇനങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.

കയറ്റുമതിക്ക് അനുമതി കിട്ടിയവയില്‍ ബ്രഹ്മോസ് മിസൈല്‍, തേജസ് യുദ്ധ വിമാനം, ആര്‍ട്ടലറി ഗണ്ണുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. നാവികസേനയും കരസേനയും വ്യോമസേനയും ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള സൂപ്പര്‍ സോണിക് മിസൈലാണ് ബ്രഹ്മോസ്. മൊബൈല്‍ ലോഞ്ചറുകള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനം എന്നിവയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ എളുപ്പത്തില്‍ വിക്ഷേപിയ്ക്കാന്‍ കഴിയും.

പുതിയ നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കയറ്റുമതിക്ക് അനുമതി കിട്ടിയ ഉപകരണങ്ങളില്‍ 19 എണ്ണം വ്യോമ ഉപകരണങ്ങളാണ്. 16 എണ്ണം ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ ഉപകരണങ്ങളാണ്. 41 എണ്ണം കോംമ്പാക്ട് സിസ്റ്റങ്ങളാണ്, 28 എണ്ണം നേവല്‍ ഉപകരണങ്ങളാണ്. 27 എണ്ണം ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ്. 10 ജീവന്‍ രക്ഷാ ഉപകരണങ്ങളും, 4 മിസൈലുകളും, 4 മൈക്രോ ഇലക്ട്രോണിക് ഉപകരണങ്ങളും ഈ പട്ടികയില്‍ പെടുന്നു. 2025 ഓടെ 35,000 കോടിയുടെ കയറ്റുമതിയാണ് പ്രതീക്ഷിയ്ക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button