KeralaLatest NewsNewsCrime

താലൂക്ക് ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ

കോട്ടയം: വൈക്കം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ ആയിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. തലായാഴം സ്വദേശിനിയുടെ ഭർത്താവിന് വയറുവേദനയെ തുടർന്ന് ഡോ. ശ്രീരാഗിനെ സമീപിക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ അപ്പെൻഡിക്‌സ് ശസ്ത്രക്രിയയ്ക്ക് തീരുമാനിക്കുകയുണ്ടായി. എന്നാൽ അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷൻ നടത്തിയില്ല. ഇതേ തുടർന്നു വീണ്ടും ഡോ. ശ്രീരാഗിനെ സമീപിക്കുകയുണ്ടായി. ഡിസംബർ 23 ന് വൈക്കം കെ.എസ്.ആർ.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് ഡോക്ടറെ കണ്ടത്. ഇവിടെ വച്ച് രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടർക്കു നൽകുകയുണ്ടായി. തുടർന്നു ഡിസംബർ 24 ന് തന്നെ ഡോക്ടർ ശസ്ത്രക്രിയ നടത്തി.

തുടർന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടർന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോൾ ഒരു ഓപ്പറേഷൻ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി നൽകണമെന്നും ആവശ്യപ്പെടുകായിയായിരുന്നു ഉണ്ടായത്. ഇതേ തുടർന്ന് രോഗിയുടെ ബന്ധു തലയാഴം സ്വദേശിനി വിജിലൻസ് ഡിവൈ.എസ്.പി വി. ജി. രവീന്ദ്രനാഥിന് പരാതി നൽകി. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എൻ., സജു എസ്. ദാസ്, എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഡോക്ടറെ പിടികൂടിയത്. വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെ.എസ്.ആർ.ടി.സി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിൽ വച്ച് ഡോക്ടർ കൈപ്പറ്റിയത്. ഈ തുക ഇയാളുടെ മേശ വലിപ്പിൽ നിന്ന് വിജിലൻസ് കണ്ടെടുത്തു.

കൈക്കൂലി തുക ഉൾപ്പെടെ 15,540 രൂപ വിജിലൻസ് സംഘം ഇയാളുടെ മേശയിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തു. പ്രതിയെ ചൊവ്വാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ വിജിലൻസ് കോട്ടയം യൂണിറ്റ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിനെ കൂടാതെ പോലീസ് ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എൻ., സജു എസ്. ദാസ്, സബ്ബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, സന്തോഷ് കുമാർ കെ., പ്രസന്നകുമാർ, അനിൽ കുമാർ റ്റി. കെ. എ.എസ്.ഐ. മാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, പ്രസാദ് കെ. എ., അനിൽ കുമാർ കെ. എസ്., ബിനു ഡി., പോലീസ് ഉദ്യോഗസ്ഥരായ കുര്യാക്കോസ് എബ്രഹാം, അനൂപ് പി. എസ്. , അനിൽ കെ. സോമൻ, രഞ്ജിനി, ബിജു. പി. എ., സജിമോൻ, അനീഷ്, രാഹുൽ രവി എന്നിവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button