KeralaLatest NewsNewsIndia

രാഹുലും പ്രിയങ്കയും മൃദു ഹിന്ദുത്വ വാദികൾ, അമ്പലങ്ങളിൽ പൂജ നടത്തി തുടക്കം; വിജയരാഘവൻ

ബി.ജെ.പിയെ എതിർക്കാൻ ഒരു കോൺഗ്രസ് നേതാവുമില്ലെന്ന് വിജയരാഘവൻ

കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക വധേരയും മൃദുഹിന്ദുത്വ വാദികളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.
രാജ്യത്തെ വർഗ്ഗീയവത്ക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇവർക്കാവില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

Also Read:നീരൊഴുക്ക് നിലച്ചു ; സന്ദർശകരെ നിരാശയിലാഴ്ത്തി പെരുന്തേനരുവി

രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലും രാജസ്ഥാനിലും തുടക്കം കുറിച്ചത് അമ്പലങ്ങളിൽ പൂജ നടത്തിയാണ്. ഹിന്ദുത്വ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രിയങ്ക മത്സരിക്കുകയാണ്. ലോകത്ത് എവിടേയും പെട്രോളിന് ഇത്രയും വിലയില്ല. പെട്രോളിന് ഇത്രയധികം വില വർദ്ദിച്ചിട്ടും കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ ഒരക്ഷരം കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല. – വിജയരാഘവൻ പറഞ്ഞു.

കേരളത്തിലാകട്ടെ, ബി.ജെ.പിയെ എതിർക്കാൻ ഒരു കോൺഗ്രസ് നേതാവുമില്ല. നാട്ടുകാരെ കബളിപ്പിക്കാനാണ് കോൺഗ്രസുകാരുടെ മത്സരം. മോദിയുടെ സാമ്പത്തിക നയം തകർക്കുന്ന രാജ്യത്തെ, രക്ഷിക്കാൻ ഒരു നിലപാടുമില്ലാതവരാണ് കോൺസുകാരെന്നും ബി.ജെ.പിയുമായി സഹകരിച്ച് കേരളത്തിലെ ഇടതു സർക്കാരിനെ അട്ടിമറിക്കൽ മാത്രമാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button