Latest NewsSaudi ArabiaNewsGulf

സൗദിക്കു നേരെ മിസൈല്‍ ആക്രമണം, ആക്രമണത്തില്‍ യാത്രാവിമാനം കത്തി : ആശങ്ക

റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വിമാനം കത്തി. യാത്രാ വിമാനമാണ് കത്തിയത്. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തിന് ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയ ഷിയാ വിഭാഗമാണ് ഹൂതി വിമതര്‍. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട് എന്നാണ് സൗദിയുടെയും സഖ്യകക്ഷികളുടെയും ആരോപണം.

Read Also : ട്വിറ്ററിനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം

അടുത്തിടെ നിരവധി ആക്രമണങ്ങള്‍ സൗദിക്ക് നേരെ ഹൂതികള്‍ നടത്തിയിരുന്നു. റിയാദിനെ ലക്ഷ്യമിട്ടും മിസൈലുകള്‍ എത്തി. എന്നാല്‍ മിസൈലുകള്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് തന്നെ സൗദി സൈന്യം തകര്‍ക്കുകയാണ് പതിവ്. ഇന്നുണ്ടായ ആക്രമണം അബഹ വിമാനത്താവളത്തെ ലക്ഷ്യമിട്ടായിരുന്നു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം അകലെയാണ് അബഹ വിമാനത്താവളം. അതുകൊണ്ടുതന്നെ പലപ്പോഴും ഈ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button