Latest NewsNewsFootballSports

ഇറ്റാലിയൻ കപ്പ്: ആരാവും യുവൻ്റ്സിൻ്റെ എതിരാളി? നപ്പോളിയോ അതോ അത്ലാൻ്റയോ?

ഇറ്റാലിയൻ കപ്പിൻ്റെ മെയ് 19ന് നടക്കുന്ന ഫൈനലിൽ ആരായിരിക്കും യുവൻ്റ്സിൻ്റെ എതിരാളി?

വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30 ന് നടക്കുന്ന മത്സരത്തിൻ്റെ വിജയം ആ മത്സരത്തിൻ്റെ ഗതി നിർണയിക്കും. ടൂറിനിൽ നടന്ന സെമി ഫൈനലിൽ മിലാനെ കീഴടക്കിയാണ് യുവൻ്റ്സ് ഫൈനലിൽ പ്രവേശിച്ചത്. യുവൻറ്സിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദമത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു.

Also Read:‘കമൽ മാനദണ്ഡമനുസരിച്ച്’ ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം; ശോഭ സുരേന്ദ്രൻ

ഇൻററിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ യുവൻ്റ്സ് 2 – 1 ന് വിജയിച്ചിരുന്നു. ഈ സ്കോറിൻ്റെ ബലത്തിലായിരുന്നു കലാശപ്പോരാട്ടത്തിലേക്കുള്ള യുവൻറ്സിൻ്റെ ജൈത്രയാത്ര.
യുവൻ്റ്സിൻ്റെ സീനിയർ ഗോൾകീപ്പർ ജിയാൻ ലൂയി ബഫണിൻ്റെ തകർപ്പൻ സ്കോറുകളാണ് ഈ വിജയം അരക്കിട്ടുറപ്പിച്ചത്.

ഇൻറർ താരങ്ങളായ ലുക്കാക്കുവും അഷ്റഫ് ഹക്കീമിയും നിരവധി ഷോട്ടുകളുതിർത്തെങ്കിലും ബഫൺ അതെല്ലാം രക്ഷിച്ചു. ആദ്യ പാദത്തിൽ ക്രിസ്റ്റാ നിയോ റൊണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ മികവാണ് യുവൻ്റ്സിന് കരുത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button