Latest NewsNewsIndia

ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്

ചണ്ഡീഗഡ്: ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വിവാദ കോടതി വിധി. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്ലാമിക വിശ്വാസവും മുസ്ലിം വ്യക്തി നിയമവും ഇതിന് അനുവാദം നല്‍കുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Read Also : പള്ളികളിലെ നമസ്‌കാരം നിര്‍ത്തിവച്ചു  ; രണ്ടാഴ്ച കടുത്ത നിയന്ത്രണം

2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ്‌  കോടതിയുടെ നിരീക്ഷണം. ബന്ധുക്കളുടെ എതിര്‍പ്പില്‍ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാര്‍ കോടതിയെ സമീപിച്ചത്. മുസ്ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്നും പെണ്‍കുട്ടിക്കോ ആണ്‍കുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടല്‍ കൂടാതെ
സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയില്‍ പെടുന്നതാണെന്നും കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബാംഗങ്ങളുടെ എതിര്‍പ്പുള്ളതു കൊണ്ടു മാത്രം ദമ്പതിമാര്‍ക്ക് നിയമം ഉറപ്പു നല്‍കുന്ന മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി പ്രസ്താവം. താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ ഋതുമതിയായ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍(Principles of Mohammedan Law)എന്ന പുസ്തകത്തിലെ 195-ാം വകുപ്പ് പരാമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button