KeralaLatest NewsNews

മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ സേവനം അവസാനിപ്പിക്കുന്നു. പോലീസ് മാധ്യമ ഉപദേഷ്ടാക്കളുടെ സേവനമാണ് ഈ മാസം ഒന്നിന് അവസാനിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാലാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മാധ്യമ ഉപദേശകൻ. ജോൺ ബ്രിട്ടാസ്, പൊലീസ് ഉപദേശകൻ റിട്ട. ഡിജിപി രമൺ ശ്രീവാസ്തഎന്നിവരുടെ സേവനങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു രമൺ ശ്രീവാസ്തവയ്ക്ക് നിയമനം നൽകിയത്. കൈരളി ടിവിയിലുണ്ടായിരുന്ന ജോൺ ബ്രിട്ടാസിന് പ്രിൻസിപ്പിൽ സെക്രട്ടറി റാങ്കിലായിരുന്നു നിയമനം. ഇതുകൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.

2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയിൽ രമൺശ്രീവസ്തവയെ നിമിച്ചത്. അതേസമയം ഉപദേഷ്ടാക്കളുടെ നിയമനത്തെ തുടർന്ന് മുഖ്യമന്ത്രി ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളെ മാറ്റാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button