KeralaLatest NewsIndia

ശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് തന്നെയാണ് തീരുമാനം, നിലപാടില്‍ മാറ്റമില്ലെന്ന് ഡി. രാജ

ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നതില്‍ ജാഗ്രത വേണമെന്നും ഡി. രാജ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി .

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡി. രാജ വ്യക്തമാക്കി. ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നതില്‍ ജാഗ്രത വേണമെന്നും ഡി. രാജ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി .

കൂടാതെ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും രാജ കൂട്ടി ചേർത്തു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കായി കാക്കുന്നു. എന്നാല്‍, നയം മാറ്റിയിട്ടില്ലെന്നും രാജ പറഞ്ഞു.

read also: മിന്നല്‍ പ്രളയത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ല ; നവജാത ശിശുവുമായി ഭാര്യ 4 ദിവസമായി കാത്തിരിയ്ക്കുന്നു

സി.പിഐ യുടെ മൂന്നു മന്ത്രിമാരെ മല്‍സര രംഗത്തുനിന്നും ഒഴിവാക്കുന്ന കാര്യത്തില്‍ വിജയസാധ്യത പരിശോധിച്ച്‌ കേരളാ നേതൃത്വം തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസും വിവാദങ്ങളും തിരിച്ചടിയാകില്ലെന്ന് രാജ ചൂണ്ടിക്കാട്ടി.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button