KeralaLatest NewsNewsDevotional

മഹാസങ്കടങ്ങള്‍ വരെ വഴിമാറാന്‍

ഗണപതി പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് ചതുര്‍ത്ഥി വ്രതം. ചതുര്‍ത്ഥി വ്രതം തന്നെ പലതരത്തിലുണ്ട്.

ചതുര്‍ത്ഥി: ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിനാലാണ് ഗണപതി ഭഗവാന്റെ അവതാരമെന്നതിനാലാണ് ഈ ദിനം ചതുര്‍ത്ഥി വ്രതമായി ആചരിക്കുന്നത്. ഇത് വിഘ്‌നനാശകമാണ്. ഉദ്ദിഷ്ടവരസിദ്ധി നേടാന്‍ ഈ വ്രതം നമ്മെ സഹായിക്കുന്നതാണ്.

സങ്കടഹര ചതുര്‍ത്ഥി: ഈ വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. ഈ വ്രതം സങ്കടങ്ങള്‍ക്കു പരിഹാരമുണ്ടാക്കുമെന്നാണു വിശ്വാസം. പൗര്‍ണമിക്കുശേഷം കറുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സങ്കടചതുര്‍ത്ഥിനാളില്‍ അവല്‍, മലര്‍, അപ്പം, കൊഴുക്കട്ട എന്നിവ നിവേദ്യമായി സമര്‍പ്പിക്കാം. ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഭഗവാനു കറുകമാല ചാര്‍ത്തിക്കുന്നത് അത്യുത്തമം.

മഹാസങ്കട ചതുര്‍ത്ഥി: ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളിലാണ് ഗണപതി താണ്ഡവമാടിയത്. അന്നേദിവസം നടത്തുന്ന ചതുര്‍ത്ഥി വ്രതത്തിനെ മഹാസങ്കട ചതുര്‍ത്ഥിയെന്ന് പറയുന്നു. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതിനാണ് ഈ വ്രതത്തിന് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button