COVID 19Latest NewsNewsIndiaInternational

വാക്സിൻ ലഭ്യമാക്കിയതിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി ; വീഡിയോ കാണാം

ന്യൂഡൽഹി: കൊറോണ വാക്‌സിൻ അതിവേഗം എത്തിച്ചതിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച്  ആഫ്രിക്കൻ രാജ്യം ഡൊമനിക്ക. ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഡൊമനിക്ക.

Read Also :  സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോള്‍ വില 90 കടന്നു 

“ചെറിയവനെയും വലിയവനെയും ഒരേ പോലെ പരിഗണിക്കുന്നവനാണ് ദൈവത്തെ അറിഞ്ഞവൻ, എന്റെ കൊച്ചു രാജ്യത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു”,ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ് വെൽറ്റ് ക്‌സെറിറ്റ് പറഞ്ഞു. ആകെ 72000 ജനങ്ങളാണ് ഞങ്ങളുടെ കൊച്ചു രാജ്യത്തുള്ളത്. എല്ലാ ലോകരാജ്യങ്ങളോടും അഭ്യർത്ഥിച്ചു. എന്നാൽ ചോദിച്ചയുടനെ കൊറോണ പ്രതിരോധ വാക്‌സിൻ എത്തിച്ച ഇന്ത്യയെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് റൂസ് വെൽറ്റ് ക്‌സെറിറ്റ് പറഞ്ഞു.

ആകെ 35000 ഡോസ് വാക്‌സിനാണ് ഇന്ത്യ പ്രത്യേക വിമാനത്തിൽ എത്തിച്ചത്. അയൽരാജ്യമായ ബാർബഡോസിലെ ഡഗ്ലസ്സ്-ചാൾസ് വിമാനത്താവളത്തിലാണ് വാക്‌സിൻ എത്തിച്ച് നൽകിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വാക്‌സിന്റെ ആദ്യഘട്ടം എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button