Latest NewsKeralaNews

മേജര്‍ രവി കോണ്‍ഗ്രസിലേക്ക്?

കൊച്ചി : ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ പങ്കുചേരും. തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും.

അതേസമയം മേജര്‍ രവി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുമെന്ന് മേജര്‍ രവി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.

നേരത്തെ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നായിരുന്നു മേജര്‍ രവി പറഞ്ഞത്. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button