Latest NewsNewsInternational

തീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്ഥാൻ നിലപാടിനെതിരെ ആഞ്ഞടിച്ച് ഇറാൻ

ടെഹ്‌റാന്‍ : തീവ്രവാദികള്‍ക്ക് സുരക്ഷയൊരുക്കുന്ന പാകിസ്ഥാൻ നിലപാടിനെതിരെ ഇറാന്‍. ഇറാന്റെ സൈനികരെ തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായിട്ടുള്ള ‘ജയ്ഷ് അല്‍ അദ്ല്‍’ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും സുരക്ഷയൊരുക്കുന്ന പാക് നിലപാടിനെതിരെ ഇറാന്‍ രംഗത്ത് വന്നിരിക്കുന്നത്.

അടുത്തിടെയായി ജയ്ഷ് അല്‍ അദ്ല്‍ ഉള്‍പ്പെടെ നിരവധി ഭീകരസംഘടനകള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഫെബ്രുവരി 5 ന് അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാമ്പില്‍ നടത്തിയ സര്‍ജ്ജിക്കല്‍ ഓപ്പറേഷനിലൂടെ, രണ്ട് സൈനികരെ ഇറാന്‍ രക്ഷപെടുത്തിയതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read Also  :  ആഭ്യന്തര വിഘടനവാദം ഇനി ഉണ്ടാവില്ല, പാരാ മിലിട്ടറിക്കായി ബംഗാളിൽ നാരായണീ സേന: വാഗ്ദാനം നൽകി അമിത് ഷാ

ഇറാന്‍, പാകിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ അതിര്‍ത്തി പങ്കിടുന്ന സിസ്താന്‍-ബലൂചിസ്താന്‍ മേഖല കേന്ദ്രീകരിച്ചാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. 2019 ല്‍ ജെയ്ഷ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിൽ തീവ്രവാദ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളും, സുരക്ഷ താവളങ്ങളുടെയും പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ തങ്ങളും അതിര്‍ത്തി കടന്നുള്ള ശക്തമായ ആക്രമണം നടത്തുമെന്ന് അടുത്തിടെ ഇറാന്റെ സംയുക്ത സൈനിക മേധാവി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം മേഖലയിലെ തീവ്രവാദത്തെ നേരിടാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായവും തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button