KeralaLatest NewsNews

കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്,പോയാൽ എൽ.ഡി.എഫിന് ഒന്നും സംഭവിക്കില്ല; എം.എം മണി

തിരുവനന്തപുരം : ജനപിന്തുണയില്ലാത്തെ നേതാവാണ് മാണി സി കാപ്പനെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. യു ഡി എഫിലേക്ക് കാപ്പൻ ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് എം. എം. മണി കാപ്പനെ തള്ളിപ്പറഞ്ഞത്.

കാപ്പൻ മുന്നണിവിട്ട് പോയാൽ എൽ ഡി എഫിന് ഒന്നും സംഭവിക്കില്ലെന്നും പാലായിൽ കാപ്പൻ ജയിച്ചത് സി പി എമ്മിന്റെ സഹായത്തിലാണെന്നും മന്ത്രി തുറന്നടിച്ചു. ജനങ്ങളുടെ പിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ പാലായിൽ സി പി എം വിജയിപ്പിച്ചത്. ഓരോ തവണ തോൽക്കുമ്പോഴും സിനിമാക്കാർക്ക് പിന്നാലെ പോവുകയാണ് കാപ്പൻ ചെയ്തതെന്നും മന്ത്രി എം എം മണി പരിഹസിച്ചു.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ ‌‌‌പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പ്രക്ഷോഭം രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും വഴി വിട്ടൊരു കാര്യവും സർക്കാർ ചെയ്തിട്ടില്ലെന്നും മണി പറഞ്ഞു. പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button