Latest NewsKeralaNews

ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളറിയുന്ന ആളാണ് പിണറായി വിജയന്‍; ഇടതുസര്‍ക്കാരിനെ പ്രശംസിച്ച്‌ ഒ രാജഗോപാല്‍

രമേശ് ചെന്നിത്തല ഏത് വിവാദവും പെരുപ്പിക്കാന്‍ മിടുക്കനാണ്

തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കാള്‍ മികച്ച പ്രകടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. ”പിണറായി വിജയന്‍ സാധാരണക്കാരില്‍ നിന്ന് വളര്‍ന്നു വന്ന ആളാണ്. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളറിയുന്ന ആളാണ്. മുമ്പ് ഭരണത്തില്‍ ഉണ്ടായിരുന്നപ്പോഴും പിണറായി നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചിട്ടുണ്ട്”- ഒരു ചാനലിന് നൽകിയ അഭിമുഖ പരിപാടിയിൽ രാജഗോപാല്‍ പറഞ്ഞു.

”പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരില്‍ പ്രതിബദ്ധതയുള്ളവരാണ് കൂടുതലും. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഭാഗ്യാന്വേഷികളായിരുന്നു കൂടുതല്‍. പ്രതിപക്ഷത്തിന് കൂട്ടായ നിലപാടില്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തനമില്ല. രമേശ് ചെന്നിത്തല ഏത് വിവാദവും പെരുപ്പിക്കാന്‍ മിടുക്കനാണ്.” രാജഗോപാല്‍ പറഞ്ഞു.

read also:പ്രതികരിക്കുന്നവർ നോക്കുന്നത് പെണ്ണിന്റെ തുണിയുടെ നീളം; ഇത്തരക്കാരുടെ മുഖത്ത് നോക്കി തന്നെ തുപ്പണമെന്നു കുറിപ്പ്

ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നു അഭിപ്രായപ്പെട്ട രാജഗോപാല്‍ മതവും വിശ്വാസവുമല്ല, വികസനമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടതെന്നും വിശ്വാസ കാര്യത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ ശബരിമല കരട് ബില്ല് സര്‍ക്കാരിനെതിരായ വടി മാത്രമാണ്. അത് ആത്മാര്‍ഥമായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. ”എക്കാലവും കോണ്‍ഗ്രസിനോട് അടുത്ത് നിന്ന സംഘടനയാണ് എന്‍എസ്‌എസ്. എന്നാല്‍ ശബരിമല വിഷയത്തില്‍ അവര്‍ക്ക് പോലും കോണ്‍ഗ്രസിനോട് യോജിക്കാന്‍ കഴിയുന്നില്ല”- രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button