Latest NewsCricketNewsIndiaSports

പുതിയ റെക്കോർഡിട്ട് രോഹിത്; സെവാഗിനോളം വരില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

‘രോഹിത് നന്നായി ആക്രമിച്ച് കളിക്കുന്നു, എന്നാല്‍ സെവാഗിനോളം വരില്ല’; തുറന്നടിച്ച് കുക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി അടിച്ച് പുതിയ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്ത ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്. രോഹിത് നന്നായി ആക്രമിച്ച് കളിക്കുന്ന താരമാണെന്ന് കുക്ക് അഭിപ്രായപ്പെട്ടു.

‘രോഹിത് എന്നേക്കാള്‍ ആക്രമിച്ചു കളിക്കുന്ന ആളാണ്. എന്നാല്‍ സെവാഗിനോളം ആക്രമണോത്സുകതയില്ല. ബാറ്റിംഗില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചരീതിയിൽ ആക്രമിച്ച് കളിക്കുന്ന താരം സെവാഗാണ്. ആക്രമിച്ച് കളിക്കുന്നതിലൂടെ നിരവധി നേട്ടങ്ങൾ കൊയ്തിട്ടുള്ള താരമാണ് സെവാഗ്.’

Also Read:പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി, നാടിന് സമര്‍പ്പിക്കുന്നത് 6000കോടിയുടെ പദ്ധതികള്‍

‘രോഹിത്തിന്റേതും ആക്രമണോത്സുക ശൈലി തന്നെയാണ്. പക്ഷെ വളരെ നിയന്ത്രിത ഇന്നിംഗ്സായിരുന്നു അദ്ദേഹം കളിച്ചത്. ആക്രമിക്കണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം രോഹിത്തിന് അതിനു സാധിച്ചു. എല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു’- കുക്ക് വിലയിരുത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ രോഹിത് 161 റണ്‍സെടുത്തു. കരിയറിലെ രോഹിത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ഇന്ത്യ – ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 195 റൺസിൻ്റെ ലീഡാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button