KeralaLatest NewsNews

മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിദ്യാര്‍ഥി-യുവജന പ്രതിഷേധ മാര്‍ച്ചിൽ ‌ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

ഉപരോധത്തെ തുടര്‍ന്ന് ദേശീയപാത 66- ല്‍ ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.

മലപ്പുറം: മുഖ്യമന്ത്രിക്കെതിരേ യുവജനവിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയനെതിരെ എംഎസ്‌എഫ്, കെഎസ്യു, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഉപരോധത്തെ തുടര്‍ന്ന് ദേശീയപാത 66- ല്‍ ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്ബസിന്റെ പ്രവേശന കവാടത്തില്‍ പ്രവർത്തകരും പോലീസും തമ്മിൽ സംഘര്‍ഷമായതോടെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രി കാമ്ബസിനുള്ളില്‍ പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button