Latest NewsKeralaIndiaNews

ഗ്രേറ്റയുടെ ടൂൾക്കിറ്റ് കേസ്; ദിഷയ്ക്ക് പിന്നാലെ മലയാളിയായ നികിതാ ജേക്കബും അറസ്റ്റിൽ, കൂടുതൽ അറസ്റ്റ് ഉടൻ

ദിഷയെ പിന്നീട് ഡല്‍ഹി കോടതി അഞ്ചു ദിവസത്തേക്കു പോലീസിന്റെ കസ്‌റ്റഡിയില്‍ വിട്ടു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരവുമായി ബന്ധപ്പെട്ട്‌ സ്വീഡിഷ്‌ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്‌ പുറത്തുവിട്ട ടൂള്‍ക്കിറ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലയാളിയായ നികിതാ ജേക്കബ് ആണ് അറസ്റ്റിലായിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകയായ നികിതയെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിൽ ഇന്നലെ ഡൽഹി പൊലീസ് ദിഷ രവി(21)യെ അറസ്റ്റ് ചെയ്തിരുന്നു. ദിഷയെ പിന്നീട് ഡല്‍ഹി കോടതി അഞ്ചു ദിവസത്തേക്കു പോലീസിന്റെ കസ്‌റ്റഡിയില്‍ വിട്ടു. സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക്‌ ദിനത്തിലെ ട്രാക്‌ടര്‍ സമരമടക്കം നടത്തുന്നതു സംന്ധിച്ചായിരുന്നു ടൂള്‍ക്കിറ്റ്‌ എന്നു വിളിക്കുന്ന ഗൂഗിള്‍ ഡോക്യുമെന്റ്‌.

Also Read:57 കോടി വര്‍ഷം പഴക്കമുള്ള ജീവിയുടെ ഫോസില്‍ ; കണ്ടെത്തിയത് ഇന്ത്യയിലെ ഈ ഗുഹയില്‍ നിന്ന്

ഇന്ത്യയുടെ പ്രതിഛായ നശിപ്പിക്കുന്നതടക്കം പദ്ധതിയിട്ട ടൂള്‍ക്കിറ്റിനു പിന്നില്‍ ഖാലിസ്‌ഥാന്‍ വാദികളുടെ ഗൂഢാലോചനയുണ്ടെന്നു പൊലീസ്‌ കണ്ടെത്തി. രാജ്യദ്രോഹം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരം നേരത്തേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതിന്റെ തുടര്‍ച്ചയായാണു ഇരുവരുടെയും അറസ്‌റ്റ്‌. രാജ്യത്തിനെതിരെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പ്രാദേശിക തലങ്ങളില്‍ യുദ്ധം ചെയ്യുകയെന്ന ആഹ്വാനമാണു ടൂൾക്കിറ്റിന് പിന്നിലെന്നു പോലീസ്‌ പറയുന്നു.

കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്ന ട്വീറ്റിനൊപ്പം അബദ്ധത്തിലാണു ഗ്രേറ്റ ഇതു പുറത്തുവിട്ടത്‌. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഡിലീറ്റ്‌ ചെയ്‌ത്‌ മറ്റൊരെണ്ണം പോസ്‌റ്റ്‌ ചെയ്‌തു. പരിസ്‌ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന “ഫ്രൈഡേയ്‌സ്‌ ഫോര്‍ ഫ്യൂച്ചര്‍” സംഘടനയിലെ അംഗമായ ദിഷ ഫെബ്രുവരി മൂന്നിന്‌ ഈ ടൂള്‍കിറ്റ്‌ ഓണ്‍െലെനില്‍ എഡിറ്റ്‌ ചെയ്‌തെന്നു കണ്ടെത്തിയതായി പോലീസ്‌ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button