Latest NewsNewsIndia

ലൈവ് ചർച്ചയ്ക്കിടെ വിധവകളെ അധിക്ഷേപിച്ച് കർഷക നേതാവ്: പൊട്ടിത്തെറിച്ച് അവതാരക

'സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് കർഷക പ്രതിഷേധങ്ങളുടെ നായകനാകാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ': റുബിക മാലികിനോട് ചോദിച്ചു

ചാനൽ ചർച്ചയ്ക്കിടെ അവതാരകയെയെയും സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച് കർഷക നേതാവ്. ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) ദേശീയ മാധ്യമ ചുമതലക്കാരനായ ധർമേന്ദ്ര മാലിക് ആണ് എബിപി ന്യൂസ് ജേണലിസ്റ്റ് റുബിക ലിയാഖത്തിനെതിരെ അധിക്ഷേപം നടത്തിയത്. കർഷക നിയമങ്ങൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു സംഭവം.

ചർച്ചയ്ക്കിടെ, കർഷക പ്രക്ഷോഭകരുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ബിജെപി സർക്കാർ നിയമം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ധർമ്മേന്ദ്ര മാലിക് ഉയർത്തി. സർക്കാരിനെ ‘ഒരു വിധവയുടെ വിലാപം’ എന്നായിരുന്നു മാലിക് പരിഹസിച്ചത്. നിയമങ്ങൾ പിൻവലിച്ച് സ്ഥിതിഗതികൾ പൂർവ്വസ്ഥിതിയിലാക്കിയ സർക്കാരിനെ വിധവയുടെ വിലാപം എന്നായിരുന്നു മാലിക് ഉപമിച്ചത്. ഇതോടെ, സ്ത്രീവിരുദ്ധ ഭാഷ ഉപയോഗിച്ചതിനെതിരെ സംവാദത്തിന്റെ മോഡറേറ്ററായ റൂബിക ലിയാഖത്ത് എതിർപ്പ് പ്രകടിപ്പിച്ചു. വിധവാ വിലാപം എന്ന വാക്കുകൊണ്ട് താങ്കൾ ഉദ്ദേശിച്ചത് എന്താണെന്നും ഇത് നിങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ല എന്ന കാര്യം മറക്കരുതെന്നും അവതാരക മാലികിനോട് പറഞ്ഞു.

Also Read:എംപിമാര്‍ മാപ്പു പറഞ്ഞിട്ടില്ല, സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് വെങ്കയ്യനായിഡു: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

‘വിധവാ വിലാപം എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഈ വാക്കിൽ എനിക്ക് ഒരു പ്രശ്നമുണ്ട്. ഇത് നിങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ല. ഇത് എന്റെ ഷോയാണ്, എന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. അത് നിങ്ങൾ മറക്കരുത്. എന്റെ ഷോയിൽ എന്തും വിളിച്ച് പറയാമെന്ന് കരുതണ്ട’, റുബിക പറഞ്ഞു. റുബികയുടെ പ്രതികരണത്തിൽ അസ്വസ്ഥനായ മാലിക് മോശം പെരുമാറ്റം പ്രകടിപ്പിക്കുകയും റുബിക ലിയാഖത്തിനെ ഭയപ്പെടുത്താൻ മൈക്ക് വലിച്ചെറിയുകയും ചെയ്തു. ശേഷം പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി.

‘അനാദരവില്ലാത്ത പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ല. നിങ്ങളുടെ പരിധി വിട്ട് നിങ്ങൾ പോകുന്നുണ്ട്. സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് കർഷക പ്രതിഷേധങ്ങളുടെ നായകനാകാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ’, റുബിക വീണ്ടും ചോദിച്ചു. ഈ സമയം കൊണ്ട് മാലിക് ചാനലിന് പുറത്തേക്ക് ഇറങ്ങിയിരുന്നു.

Also Read:നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക..!!

‘വിധവയുടെ വിലാപം എന്ന് പറയുന്നതിനോട് ഒരു സ്ത്രീയ്ക്കും യോജിപ്പുണ്ടാകി ല്ല. ആവശ്യമെങ്കിൽ ഞാൻ 1000 തവണ എതിർക്കും. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് നിങ്ങൾക്ക് അറിയില്ലേ. ഇവിടെ ഇരുന്നുകൊണ്ട് പ്രധാനമന്ത്രിയുമായും കൃഷിമന്ത്രിയുമായും സംസാരിക്കണമെന്ന് പറയുന്ന നിങ്ങൾക്ക് സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നറിയില്ലേ. നിങ്ങളുടെ പ്രതിഷേധത്തിൽ നിരവധി സ്ത്രീകൾ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എന്നിട്ടും ഇവിടെ വന്നിരുന്ന് ‘വിധവ വിലാപം’ എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിക്കാൻ നിങ്ങൾക്കൊരു മടിയുമില്ലേ. നിങ്ങൾക്ക് ഒന്നിനോടും ബഹുമാനമില്ല. നിങ്ങൾ ഇറങ്ങിപ്പോയതിൽ സന്തോഷം, അല്ലെങ്കിൽ ഞാൻ നിങ്ങളെ പുറത്താക്കുമായിരുന്നു’, റുബിക പറഞ്ഞവസാനിപ്പിച്ചു.

ഷോയിൽ നിന്ന് ഇറങ്ങിപ്പോയ ശേഷവും മാലിക് റുബിക ലിയാഖത്തിനെ ട്വിറ്റര് വഴി അപകീർത്തിപ്പെടുത്തി. വിധവകളെ കളങ്കപ്പെടുത്തിയ തന്റെ പ്രസ്താവനയെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ, റുബിക്കയുടെ പത്രപ്രവർത്തന നൈതികതയെയും മാലിക് വിമർശിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണിനെ ബഹുമാനിച്ചിരുന്നെങ്കിൽ റൂബിക ലിയാഖത്തിന് ലിംഗ സ്വത്വ രാഷ്ട്രീയം അവലംബിക്കേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button