Latest NewsKeralaIndiaNews

എന്തുകൊണ്ടാണ് കേരളത്തെ ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന് വിളിക്കുന്നത്?

കേരളത്തെ ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന് വിളിക്കുന്നതിന് പിന്നിലെ കാരണമിത്

കേരളം എന്ന് പറയുമ്പോൾ തന്നെ ഓർമ വരിക ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന നിർവചനം ആയിരിക്കും. മലയാളികൾ മറ്റ് സ്ഥലങ്ങളിൽ ചെന്ന് കേരളത്തിൽ നിന്നെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുമ്പോൾ അവർ അതിശയത്തോടെ തിരിച്ച് ചോദിക്കും ‘ഓ ഗോഡ്സ് ഓൺ കൺട്രി’ എന്ന്. അത് കേൾക്കുമ്പോൾ തന്നെ ഒരു ആവേശമൊക്കെ തോന്നും. എന്നാൽ, എന്തുകൊണ്ടാണ് കേരളത്തെ ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കുന്നതെന്ന് അറിയാമോ? ഇപ്പോഴത്തെ യുവതലമുറയ്ക്ക് അതിൻ്റെ കാരണമെന്തെന്ന് അറിയാൻ സാധ്യതയില്ല. പഴയ തലമുറ ഒരുപക്ഷേ ചരിത്രം മറന്നിട്ടുമുണ്ടാകും. നമുക്ക് ആ ചരിത്രമൊന്ന് അറിയാം.

Also Read:പാറമടയിൽ കന്യാസ്ത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു

1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ പ്രദേശം മാത്രം കേന്ദ്രവുമായി ചേരാൻ താൽപ്പര്യം കാണിച്ചിരുന്നില്ല. 1947 ജൂണിൽ തിരുവിതാംകൂറിനെ ഒരു പ്രത്യേക രാജ്യമായി അന്നത്തെ രാജാവ് പ്രഖ്യാപിച്ചു. പൊതുഗതാഗതം, ടെലിഫോൺ നെറ്റ്‌വർക്ക്, ഹെവി എഞ്ചിനീയറിംഗ് വ്യവസായങ്ങൾ എന്നിവ ഉപയോഗിച്ച് രാജാവ് തിരുവിതാംകൂറിനെ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചെടുത്തിരുന്നു. എല്ലാത്തി്റെയും ചെലവുകൾ അദ്ദേഹം തന്നെ ഏറ്റെടുത്തു. എല്ലാറ്റിനുമുപരിയായി, എല്ലാ ഹിന്ദുക്കളെയും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാൻ അനുവദിച്ചു.

ജാതി, വർണം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലൊട്ടുക്കും പ്രശ്നങ്ങളും പ്രതിഷേധങ്ങളും വേർതിരിവുകളും നിലനിന്നിരുന്ന സമയത്തായിരുന്നു ഈ ചരിത്രപരമായ തീരുമാനം അദ്ദേഹം നടപ്പാക്കിയത്. ഇതെല്ലാം ഇന്ത്യൻ സർക്കാർ പ്രതിനിധികൾ ചർച്ച ചെയ്യുകയും തിരുവിതാംകൂർ രാജ്യത്തെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി രാജാവ് ചിത്തിരം തിരുനാൾ ബാലരാമ വർമ്മയെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ഈ ഭൂമി എൻ്റേതല്ല, ഇത് പത്മനാഭ സ്വാമിയുടേതാണ്. ഞാൻ വെറും നടത്തിപ്പുകാരൻ മാത്രമാണ്. മഹാവിഷ്ണു എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ അത് ചെയ്യും’.

Also Read:ആശുപത്രികളില്‍ ചികിത്സ നിധേഷിച്ചു ; പൊലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ തൂങ്ങി മരിച്ചു

ചർച്ചയ്ക്കെത്തിയ അധികാരികൾ രാജാവിൻ്റെ വാക്കുകൾ വിശ്വസിച്ചില്ല. അവർ അദ്ദേഹത്തെ പരിഹസിച്ചു. ചർച്ചയിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള അടവാണെന്ന് പറഞ്ഞ് അധികാരികൾ പരിഹസിച്ചു. ഇത് മനസിലാക്കിയ തിരുവിതാംകൂർ അധികൃതർ, 1750 ജനുവരി 20ന് അനിഴം തിരുനാൾ മാർത്താണ്ഡ വർമ എഴുത്തോലയിൽ കുറിച്ചിരുന്ന ഭാഗം അവരെ കാണിച്ചു. ഇന്നത്തെ കന്യാകുമാരിയും പരവൂറും ഉൾപ്പെടെയുള്ള തിരുവിതാംകൂർ ഭാഗം മഹാവിഷ്ണുവിൻ്റേതാണെന്നായിരുന്നു അദ്ദേഹം എഴുത്തോലയിൽ എഴുതിയിരുന്നത്. ഇതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന് വിളിക്കാനുള്ള കാരണം.

shortlink

Related Articles

Post Your Comments


Back to top button