Latest NewsKeralaNews

എൻസിപിയിൽ നിന്ന് മാണി സി കാപ്പൻ പുറത്ത്

ഈ മാസം തന്നെ മാണി സി കാപ്പൻ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് പാർട്ടി പ്രഖ്യാപിക്കും

പാലാ സിറ്റിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ എൻസിപി വിട്ട മാണി സി കാപ്പനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് പുറത്താക്കൽ.

പുതിയ പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ഈ മാസം തന്നെ മാണി സി കാപ്പൻ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് പാർട്ടി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വികസന നേട്ടങ്ങൾ വിശദമാക്കി യാത്ര നടത്താൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ അണി ചേർന്നാണ് യുഡിഎഫിന്റെ ഭാഗമായി മാണി സി കാപ്പൻ മാറിയത്. ഈ മാസം 28ന് മുമ്പ് എല്ലാ ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷൻ എന്നിവ തീരുമാനിക്കാൻ കാപ്പൻ ചെയർമാനും അഡ്വ. ബാബു കാർത്തികേയൻ കൺവീനറുമായും പത്തംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button