Latest NewsNewsIndia

വാലന്റൈന്‍സ് ദിനത്തിൽ 15 നക്സലുകളുടെ വിവാഹം നടത്തി പൊലീസ്; 300 പേർ കീഴടങ്ങി

സംഘടനയിൽ നിര്‍ബന്ധിത വന്ധ്യംകരണവും നടന്നുവരുന്നുണ്ട്

നക്‌സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ പ്രണയത്തിലായവരെ വിവാഹം കഴിപ്പിച്ച് പൊലീസ്. നക്‌സല്‍ സംഘടനയിൽ നിന്നും പുറത്തുവന്ന് കീഴടങ്ങിയവരെ വിവാഹജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി പൊലീസ്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സമൂഹ വിവാഹം നടന്നത്. പതിനഞ്ച് മുന്‍ നക്‌സലുകളുടെ വിവാഹമാണ് പൊലീസ് നടത്തിയത്. വാലന്റൈന്‍സ് ദിനത്തിലായിരുന്നു മുന്‍ നക്‌സലുകളുടെ വിവാഹം.

‘കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആയുധം താഴെവച്ച്‌ കീഴടങ്ങിയ നക്‌സലുകളാണ് ഇവര്‍. നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സമാധാന ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. ഇവരുടെ സന്തോഷ ജീവിതത്തിനുള്ള സമ്മാനമായിട്ടാണ് പരസ്പരം വിവാഹം കഴിപ്പിച്ചത്. ഇവരുടെ കുടുബത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം’ ദന്തേവാഡ എസ് പി അഭിഷേക് പല്ലവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Also Read:കാളകെട്ടിയില്‍ ഇനി അയ്യപ്പ ഭക്തരെ കാത്തിരിയ്ക്കാന്‍ നന്ദികേശനുണ്ടാകില്ല ; നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞു

നക്‌സല്‍ സംഘടനയുടെ ഭാഗമായിരുന്നപ്പോള്‍ പലരും പ്രണയത്തിലായിരുന്നു. എന്നാൽ, സംഘടന വിവാഹത്തിന് എതിരായിരുന്നു. ദന്തേവാഡ പൊലീസ് സംഘടിപ്പിച്ച ഘര്‍ വാപസി ക്യാമ്ബയിന്റെ ഭാഗമായാണ് ഇപ്പോള്‍ നക്‌സല്‍ പ്രവര്‍ത്തകര്‍ തിരിച്ചെത്തുന്നത്. ആറുമാസത്തിനുള്ളില്‍ 300 നക്‌സലൈറ്റുകള്‍ കീഴടങ്ങിയതായി എസ് പി പറയുന്നു.

സമാധാനത്തിന്റെ പാതയിലേക്ക് തിരികെ വന്നതില്‍ സന്തോഷമുണ്ടെന്ന് വിവാഹം കഴിച്ച ഒരു മുന്‍ നക്‌സല്‍ പ്രവര്‍ത്തകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘നക്‌സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഞങ്ങള്‍ രണ്ടുപേരും പ്രണയത്തിലായിരുന്നു. എന്റെ തലയ്ക്ക് അഞ്ചുലക്ഷം രൂപയാണ് പൊലീസ് വിലയിട്ടിരുന്നത്. അവൾക്ക് ഒരു ലക്ഷവും. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംഘടന അനുവദിച്ചില്ല. കുട്ടികൾ ഉണ്ടാകുന്നതിനോട് സംഘടനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സംഘടന അതില്‍നിന്നു തടഞ്ഞു. കുട്ടികളുണ്ടാകുന്നതും സംഘടനയ്ക്ക് താത്പര്യമുള്ള വിഷയം ആയിരുന്നില്ല. അതുകൊണ്ട് നിര്‍ബന്ധിത വന്ധ്യംകരണവും നടന്നുവരുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button