Latest NewsIndiaNews

ഇന്ത്യ നിരോധനമേർപ്പെടുത്തിയതോടെ തകർന്നടിഞ്ഞ് ചൈനയുടെ ആപ്പ്

ന്യൂഡൽഹി : ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ തകർന്ന് ചൈനയുടെ ആപ്പ് വിപണി. ചൈനീസ് ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം 10 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രമുഖ മൊബൈൽ മാർക്കറ്റിംഗ് അനലിറ്റിക്‌സ് കമ്പനിയായ ആപ്പ് ഫ്‌ളെയറാണ് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

2019 ൽ 38 ശതമാനമായിരുന്നു ചൈനീസ് ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം. 2020 ആയപ്പോൾ ഇത് 29 ശതമാനമായി ഇടിഞ്ഞു. ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്. ഇതോടെ ഇന്ത്യൻ ആപ്പുകൾക്ക് വൻ മുന്നേറ്റമാണ് ഉണ്ടായത്. 2020 ൽ 39 ശതമാനമായിരുന്നു ഇന്ത്യൻ ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങളുടെ ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തവും വർദ്ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button