Latest NewsIndiaNews

കേരളത്തിൽ പാർട്ടിക്ക് ജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതി; പ്രൾഹാദ് ജോഷി

തൃശൂർ : കേരളത്തിൽ ബിജെപിക്ക് വിജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതിയെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രൾഹാദ് ജോഷി. പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി ജെ പിയിലെ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രൾഹാദ് ജോഷി ഇക്കാര്യം പറഞ്ഞത്.

പാർട്ടി നൽകുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ മടികാണിക്കുന്നവർ സംഘടനാ സംവിധാനത്തിലുണ്ടാവില്ലെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി. അത്തരക്കാർക്ക് നേതൃത്വത്തിൽ നിന്നും ബൂത്തുതലത്തിലേക്ക് മടങ്ങാമെന്നും അദ്ദേഹം താക്കീത് ചെയ്തു.ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോധവത്കരിക്കുന്നതിനായി പ്രാദേശിക തലത്തിൽ കൂടുതൽ ഇടപെടൽ നടത്തണമെന്ന് പറഞ്ഞ പ്രൾഹാദ് ജോഷി ശബരിമല വിഷയം വന്നപ്പോൾ സ്വീകരിച്ച നിലപാട് പോലെ ശക്തമായി ഇടപെടണമെന്നും ഓർമ്മിപ്പിച്ചു.

Read also  :  കേന്ദ്ര സർക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച് തോമസ് ഐസക്

ശബരിമല പ്രക്ഷോഭകാലത്ത് രാഹുൽ ഗാന്ധി മിണ്ടാതിരുന്നപ്പോൾ ബിജെപി ശക്തമായ നിലപാടെടുത്തുഭക്തർക്കൊപ്പം അണിചേർന്നു. എന്നാൽ മോദി സർക്കാർ സാധാരണക്കാർക്കായി ചെയ്ത കാര്യങ്ങൾ കേരളത്തിൽ ജനങ്ങളിലേക്ക് എത്തിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button