Latest NewsNewsIndia

കേന്ദ്ര സർക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച് തോമസ് ഐസക്

ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തിൽ കയറിന് വലിയ വിപണി ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഗ്രാമീണ സഡക് യോജന വഴിയുള്ള റോ​ഡു​ക​ളു​ടെ നിര്‍മാണത്തിന് 10 ശ​ത​മാ​നം ജി​യോ​ടെ​ക്‌​സ്​​റ്റ​യി​ല്‍​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​യ​റി​ന് വ​ലി​യ വി​പ​ണി​യൊ​രു​ക്കു​മെന്നും തോമസ് ഐസക് പറഞ്ഞു.

പി.​എം.​ജി.​എ​സ്.​വൈ. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 10 ശ​ത​മാ​നം ക​യ​ര്‍ ഉ​ല്‍​പ​ന്നം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേളയിലായിരുന്നു കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കയർ മേഖലയ്ക്ക് ഉണർവ്വ് നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.

Read Also : ഇനി ഗൂഗിളും ഫെയ്‌സ്ബുക്കും പണം കൊടുത്തു വാർത്ത വാങ്ങിക്കണമെന്ന് ഓസ്‌ട്രേലിയ

കയർ കേരള 2021ന്റെ ഉദ്ഘാടന വേദിയിലായിരുന്നു തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button