NattuvarthaLatest NewsNews

കി​ണ​റ്റി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ രക്ഷപ്പെടുത്തി അ​ഗ്നി​ശ​മ​ന സേ​ന

വെ​ഞ്ഞാ​റ​മൂ​ട്: വെള്ളം കോരുന്നതിനിടെ കി​ണ​റ്റി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ ഒടുവിൽ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കീ​ഴാ​യി​ക്കോ​ണം വ​ട്ട​വി​ള വീ​ട്ടി​ല്‍ രോ​ഹി​ണി (32) ആ​ണ് വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ നി​ന്ന്​ വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ണ​ത്. ഇന്നലെ വൈ​കീ​ട്ട് ആണ് സം​ഭ​വം നടന്നിരിക്കുന്നത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ഇ​വ​രെ കി​ണ​റ്റി​ല്‍നി​ന്ന്​ ക​ര​ക്കെ​ടു​ത്തു. ഗ്രേ​ഡ് അ​സി​സ്​​റ്റ​ൻ​റ്​ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ നി​സാ​റു​ദ്ദീ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ദി​നു, ബി​ജേ​ഷ്, ര​ഞ്ജി​ത്, സ​നി​ല്‍ കു​മാ​ര്‍, അ​രു​ണ്‍ എ​സ്. കു​റു​പ്പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം നടത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button