Latest NewsKeralaNews

ആറു പ്രാവശ്യം വിളിച്ചിരുന്നു, ഷാജി എന്‍ കരുണിന് ഓര്‍മയില്ലെങ്കില്‍ ഒന്നും പറയാനില്ല ; കമല്‍

കൊച്ചി : അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ അവഗണിച്ചെന്ന ഷാജി എൻ കരുണിന്റെ വാദം തളളി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സംസ്ഥാന സിനിമാ അവാർഡിന്റെ ചടങ്ങിനും ഐ എഫ് എഫ്‌ കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണ്. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ സാറാണ്. സാറിന്റെ സാന്നിധ്യം വേദിയിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും കമൽ പറഞ്ഞു.

ഉദ്ഘാടന ദിവസം പോലും ഞാന്‍ അദ്ദേഹത്തെ ആറോളം തവണ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഓര്‍മ പിശകാണെങ്കില്‍ എനിക്ക് യാതൊന്നും പറയാനില്ല. അദ്ദേഹത്തിന് എന്തെങ്കിലും തരത്തില്‍ വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് പറയാന്‍ പോലും തയ്യാറാണെന്നും കമല്‍ പറഞ്ഞു.

read also : ‘ഐഎഫ്എഫ്‌കെ വിവാദം; സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം’?: കമൽ

അതേസമയം ചലച്ചിത്ര അക്കാദമിയുടെ വാഹനത്തിൽ നിന്നും പിറവി സിനിമ ഒഴിവാക്കിയതിനെ കുറിച്ച് തനിക്കറിവില്ലെന്നും കമൽ പറഞ്ഞു. ടൂറിംഗ് ടാക്കീസ് വണ്ടിയിൽ നിന്നും താൻ വന്നതിന് ശേഷം സിനിമ ഒഴിവാക്കിയിട്ടില്ല. ഇതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴത്തെ ഭരണസമിതി ഉത്തരവാദികളാണെന്ന് പറയുന്നത് ശരിയല്ല. ചരിത്രത്തിൽ നിന്നും ഷാജി എൻ കരുൺ എന്ന ചലച്ചിത്രകാരനെ ഒഴിവാക്കാൻ പറ്റില്ല. ഏതെങ്കിലും കുബുദ്ധി വിചാരിച്ചാൽ അത് നടക്കുമോയെന്നും കമൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button