COVID 19Latest NewsUAENewsGulf

ദുബൈയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

ദുബൈ: പ്രവാസി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ചേകന്നൂര്‍ മൗലവിയുടെ മകന്‍ തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ്‌ (42) ആണ് അജ്മാനില്‍ കോവിഡ് ബാധിച്ച്‌​ മരിച്ചത്. പത്ത് ദിവസം മുമ്പാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അജ്‌മാന്‍ ഖലീഫ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്​.

Read Also: രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ചെറുമീനുകള്‍ മുന്നിൽ

രോഗം മൂര്‍ഛിച്ച്‌ രണ്ടു ദിവസം മുമ്പ് ​ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 16 രാത്രിയോടെയായിരുന്നു അന്ത്യം. അജ്മാനില്‍ അവന്‍റിസ് ജനറല്‍ മെയിന്‍റനന്‍സ് കോണ്‍ട്രാക്ടിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ആസിഫ് മുഹമ്മദ്.

Related Articles

Post Your Comments


Back to top button