Latest NewsNewsInternational

കാറ്റടിച്ചപ്പോൾ ഗർഭിണിയായി; വിചിത്രവാദവുമായി യുവതി

ഗർഭധാരണത്തെ കുറിച്ച് പലരും പല അഭിപ്രായമാണ് പങ്കുവെയ്ക്കാറുള്ളത്. തെക്കന്‍ ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവയിലെ സിന്‍ജോര്‍ പട്ടണത്തിലെ യുവതി തൻ്റെ ഗർഭവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വാര്‍ത്തയാകുന്നത്.  കാറ്റ് വീശിയപ്പോഴാണ് താന്‍ ഗർഭിണിയായതെന്നാണ് യുവതിയുടെ വാദം.

Also read:പി.എസ്.സി വിവാദം; ഇനി സ്ഥിരപ്പെടുത്തില്ല, കഴിഞ്ഞ ദിവസം വരെയുള്ളത് റദ്ദാക്കില്ലെന്ന് സർക്കാർ

സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ: ‘വീട്ടിലെ സ്വീകരണ മുറിയില്‍ പ്രാർത്ഥന കഴിഞ്ഞ് കമിഴ്ന്ന് കിടക്കുകയായിരുന്നു താൻ, പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളില്‍ പ്രവേശിച്ചു. 15 നിമിഷങ്ങള്‍ക്കുള്ളില്‍ വയറില്‍ വേദന അനുഭവപ്പെട്ടു. വേദന അധികമായി തുടങ്ങിയപ്പോൾ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് പോയി. നിമിഷനേരം കൊണ്ട് ഇവിടെ വെച്ച് പ്രസവിച്ചു’.

സിതി സൈന എന്ന യുവതിയുടെ വെളിപ്പെടുത്തൽ കേട്ടവർ അന്തംവിട്ടു. അങ്ങനെയൊക്കെ സംഭവിക്കുമോയെന്ന സംശയമാണ് നാട്ടുകാർക്ക്. ആരോഗ്യമുള്ള കുഞ്ഞിനെയാണ് സിതി പ്രസവിച്ചത്. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ട്. ഒരുപക്ഷേ പ്രസവ വേദന വരുന്നത്‌ വരെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയാത്ത അവസ്ഥയിലാവും യുവതി ജീവിച്ചത് എന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button