Latest NewsNewsIndiaInternational

ആവശ്യപ്പെട്ടിട്ടും ഗ്രേറ്റ അനുസരിച്ചില്ല; ദിഷ രവിക്ക് ‘പണി’ കൊടുത്തത് ഗ്രേറ്റ തുൻബെർഗ് ?!

ഗ്രേറ്റയോട് ദിഷ ആവശ്യപ്പെട്ടതിങ്ങനെ

ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തക ദിഷ രവിയും ഗ്രെറ്റ തുൻബെർഗും നടത്തിയ വാട്‌സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഗ്രേറ്റ തുന്‍ബെർഗ് ‘ടൂള്‍കിറ്റ്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുഎപിഎ അനുസരിച്ചുള്ള നടപടിയുണ്ടാകുമോയെന്ന് ഭയന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാവുകയാണ്.

Also Read:പ്രതിയുടെ തല അറുത്തെടുത്ത് വീടിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച്‌ ഗുണ്ടാസംഘം

ടൂൾക്കിറ്റ് തയ്യാറാക്കിയപ്പോൾ തന്നെ അതിലെ ഉള്ളടക്കം പങ്കുവെയ്ക്കരുതെന്ന് ദിഷ ഗ്രേറ്റയോട് ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്നായിരുന്നു ദിഷ പറഞ്ഞത്. എന്നാൽ, ദിഷയുടെ വാക്കുകൾ കേൾക്കാൻ ഗ്രേറ്റ ആദ്യം തയ്യാറായില്ല. ഇത് ഡൽഹി പൊലീസിന് ദിഷയ്ക്കും നികിതയ്ക്കുമെതിരെ കേസെടുക്കാൻ തക്ക തെളിവായി മാറി. പിന്നീട് പരിഷ്‌കരിച്ച കിറ്റ് പങ്കുവച്ചുവെന്നും മാറ്റങ്ങള്‍ വരുത്തിയത് 22-കാരിയായ ദിഷയാണെന്നും പൊലീസ് പറയുന്നു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ദിഷയും ഗ്രേറ്റയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയത്. ‘ഓകെ താങ്കള്‍ക്ക് ടൂള്‍കിറ്റ് ട്വീറ്റ് ചെയ്യാതിരിക്കാമോ, കുറച്ചുസമയത്തേക്ക് ഒന്നും പ്രതികരിക്കാതിരിക്കാന്‍ കഴിയുമോ, ഞാന്‍ അഭിഭാഷകരോട് സംസാരിക്കാന്‍ പോകുന്നു. എന്നോട് ക്ഷമിക്കണം, അതില്‍ നമ്മുടെ പേരുകളുണ്ട്. നമുക്കെതിരെ യുഎപിഎ ചുമത്താം’- ചാറ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button