MollywoodLatest NewsArticleKeralaCinemaNewsEntertainmentWriters' Corner

മാ നിഷാദാ.. അരുത് നിഷാദേ: മെട്രോമാൻ വിവാദത്തിൽ പ്രതികരിച്ച് ജനം

രാജ്യം കണ്ട ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധനും, മുൻ അധ്യാപകനും, സർവ്വോപരി രാജ്യത്തിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീ ജേതാവുമാണ് ഇ. ശ്രീധരൻ. ഇന്ത്യൻ റെയിൽവേയുടെ നട്ടെല്ലായ കൊങ്കൺ പാത, ഡൽഹി മെട്രോ റെയിൽ, കേരള മെട്രോ റെയിൽ എന്നിവയുടെയൊക്കെ പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം അദ്ദേഹമായിരുന്നു. ഇപ്പോൾ ലഖ്‌നൗ മെട്രോ യുടെ മുഖ്യ ഉപദേഷ്ടാവും കൂടിയാണ് അദ്ദേഹം.

ഇ. ശ്രീധരനെ രാജ്യം മുഴുവനും ‘മെട്രോമാൻ’ എന്നാണ് വിളിക്കുന്നത്. ആ മെട്രോമാൻ സ്വന്തം വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതുമുതൽ കേരളത്തിലെ പ്രബുദ്ധരെന്നും, ബുദ്ധി ജീവികളെന്നും നടിക്കുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് സംവിധായകൻ എം. എ നിഷാദിന്റെ ഫേസ്ബുക് പോസ്റ്റ്.

വ്യക്തിഹത്യ തങ്ങളുടെ മൗലികാവകാശമാണെന്ന് കരുതുന്ന ഇടത് രാഷ്ട്രീയ ചിന്തയുടെ മകുടോദാഹരണമാണ് താനെന്ന് പോസ്റ്റിലൂടെ നിഷാദ് വെളിവാക്കുന്നു. ഫേസ്ബുക് പോസ്റ്റിൽ ഈ ശ്രീധരനെ ബ്യൂറോക്രാറ്റ് എന്നാണ് നിഷാദ് വിശേഷിപ്പിച്ചത്. ബുദ്ധിജീവികളെന്ന നാട്യത്തിൽ ബ്യൂറോക്രാറ്റ്, ബ്യുറോക്രസി എന്നീ വാക്കുകളൊക്കെ പ്രയോഗിക്കുന്നത് വാക്കുകളുടെ അന്തരാർത്ഥം അറിഞ്ഞുതന്നെയോ എന്ന് പൊതുജനം സംശയം പ്രകടിപ്പിക്കുന്നു.

അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിയ സംസ്ഥാന ഭരണകർത്താക്കളെയും, പ്രതിപക്ഷത്തെയും വിമർശിക്കുന്നവർ, എത്ര ഉന്നതപദവിയിൽ ഉള്ള ആളായാലും അവരെ വ്യക്തിഹത്യ ചെയ്യുന്നത് ഇടതുപക്ഷത്തെ പ്രീതിപ്പെടുത്താനും അതിലൂടെ കിട്ടുന്ന അവാർഡുകൾക്കും സ്ഥാനമാന ങ്ങൾക്കും വേണ്ടിയാണെന്നും സോഷ്യൽ മീഡിയകളിലൂടെ ജനം പ്രതികരിക്കുന്നു.

രാജ്യ വ്യാപകമായി അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയും, വലിയ പദ്ധതികളിലൂടെ രാജ്യപുരോഗതിക്കുവേണ്ടിയും ജീവിതം ഉഴിഞ്ഞുവെച്ചയാളെ സർക്കാർ വിതരണം ചെയ്യുന്ന അടിമ അവാർഡിനുവേണ്ടി സൈബർ ആക്രമണം നടത്തുകയാണ് സംവിധായകൻ എന്നും പറയുന്നു. സംസഥാനത്തെ ഇടത് വലത് അഴിമതി വീരന്മാർ പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾ എന്തുകൊണ്ട് ഇ. ശ്രീധരനെ ഏൽപ്പിച്ചു എന്നും അവർ ചോദിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പദ്ധതികൾ നടപ്പിലാക്കാൻ നേതൃത്വം നൽകിയ മെട്രോമാനേക്കാൾ എന്ത് യോഗ്യതയാണ് തീയറ്ററിൽ പോലും ആളുകൾ കണ്ടിട്ടില്ലാത്ത പടത്തിന്റെ സംവിധായകന് പറയാനുള്ളതെന്ന് ചിലർ ചോദിക്കുന്നു. ഇലക്ഷൻ അടുത്തപ്പോൾ സീറ്റു നേടാനുള്ള തന്ത്രമായി കരുതുന്നവരുമുണ്ട്.

കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരെയും, ബി.ജെ.പി നേതാക്കളെയും സമൂഹത്തിന്റെ നാനാതുറയിലുള്ളവരെയും അധിക്ഷേപ വാക്കുകൾകൊണ്ട് തളർത്താമെന്നും വ്യക്തിഹത്യയിലൂടെയും, ആരോപണങ്ങളിലൂടെയും അവരുടെ വ്യക്തി പ്രഭാവവും, സമൂഹത്തിലെ സ്ഥാനവും നശിപ്പിക്കാമെന്നും കേരളത്തിലെ പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ കരുതുന്നത് എന്തുകൊണ്ട് എന്നത് ഒരു മരീചികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button