KeralaLatest NewsNews

ആഴക്കടൽ മത്സ്യ ബന്ധനം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

ഇഎംസിസി കമ്പനി ഉടമകൾ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു

ആഴക്കടൽ മത്സ്യബന്ധന കരാറിലെ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കമ്പനി ഉടമകൾ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുമായി കമ്പനിയുടെ ഉടമസ്ഥൻ ഷിജു വർഗീസ് ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.

കമ്പനി ഉടമകൾ മന്ത്രിയുമായി ചർച്ച നടത്തിയതായാണ് പറയുന്നത്. എന്നാൽ, മന്ത്രി അറിയില്ലെന്നും പറയുന്നു. കള്ളി വെളിച്ചത്തുവന്നപ്പോൾ മന്ത്രി ഉരുണ്ടുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അമേരിക്കയിൽ ചർച്ച നടത്തിയതിന്റെ ഫോട്ടോഗ്രാഫും വൈകാതെ ലഭിക്കും. ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി ഇ.പി. ജയരാജന് കമ്പനി നൽകിയ കത്തിലും മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയ കാര്യം പറയുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മന്ത്രിയുമായി ചർച്ച നടത്തിയശേഷമാണ് കേരളത്തിലേക്ക് എത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button