KeralaLatest NewsArticleNews

ഉറക്കെ പറയുന്ന അഭിപ്രായം രാജ്യ ദ്രോഹക്കുറ്റമോ?

ജോഗേന്ദ്ര ചന്ദ്രബോസിനെതിരെയാണ് നിയമം ആദ്യമായി ഉപയോഗിക്കപ്പെട്ടത്

ടൂൾ കിറ്റ് വിവാദത്തെ തുടർന്ന് ഏറെ ഉപയോഗിക്കപ്പെടുന്നതും മാധ്യമങ്ങളിൽ നിറയുന്നതുമായ ഇന്ത്യൻ ശിക്ഷാ നിയമമാണ് രാജ്യദ്രോഹക്കുറ്റം. സംഭവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 22 കാരി ദിഷ രവിയ്ക്കുമേൽ ചുമത്തപ്പെട്ടതും രാജ്യദ്രോഹക്കുറ്റമാണ്.

എന്താണ് രാജ്യദ്രോഹക്കുറ്റം? ഏത് തരത്തിലുള്ള പ്രവർത്തനങ്ങളാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരുന്നത്? പരിശോധിക്കാം…

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124-എയിലെ നിർവചനമനുസരിച്ച് ‘എഴുത്തിലൂടെയോ വാക്കിലൂടെയോ ചിഹ്നങ്ങൾ, ദൃശ്യവൽക്കരണം എന്നിവയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയിൽ നിയമപരമായി സ്ഥാപിതമായ സർക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാൻ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും/ രാജ്യത്തോട് കൂറു പുലർത്താതിരിക്കുക, ശത്രുതവച്ചു പുലർത്തുക തുടങ്ങിയ വികാരങ്ങൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്നു. ഇങ്ങനെയുള്ള വ്യക്തികളെ അഥവാ പ്രസ്ഥാനങ്ങൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ജീവപര്യന്തം തടവും പിഴയും ശിക്ഷിക്കുകയോ, മൂന്ന് വർഷംവരെ തടവും അതിനുതക്ക പിഴയും ചുമത്തുകയോ ചെയ്യാവുന്നതാണ്.

നിയമം വന്ന വഴി

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ നിയമ അവശേഷിപ്പുകളിൽ ഒന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം. സ്വാതന്ത്യത്തിനായുള്ള പോരാട്ടങ്ങളെ അടിച്ചമർത്താനുള്ള ബ്രിട്ടീഷുകാരുടെ നിയമ ആയുധമായിരുന്നു രാജ്യദ്രോഹ നിയമം. പത്തൊൻപതാം നൂറ്റാണ്ടിലെ യാഥാസ്ഥിതികരായ വഹാബി പ്രസ്ഥാനത്തിനെതിരെയായിരുന്നു രാജ്യദ്രോഹക്കുറ്റം ആദ്യമായി ബ്രിട്ടീഷുകാർ ചുമത്തിയത്.

ബ്രിട്ടീഷ് സർക്കാരിനെതിരെ അതൃപ്തി പരത്തുന്നതരം പ്രസംഗങ്ങളെ നിയമവിരുദ്ധമാക്കാൻ വേണ്ടിയും അവർ രാജ്യദ്രോഹക്കുറ്റത്തെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമാക്കി മാറ്റി. ‘ബംഗോബാസി’യുടെ എഡിറ്ററെന്ന നിലയിൽ ജോഗേന്ദ്ര ചന്ദ്രബോസിനെതിരെയാണ് നിയമം ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മ ഗാന്ധി, ബാലഗംഗാധര തിലകൻ, ആനി ബസന്റ് തുടങ്ങിയവർ രാജ്യദ്രോഹക്കുറ്റത്തിന്റെ ഇരകളായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരവും ഇന്ത്യ ഭരിച്ച സർക്കാരുകൾ നിയമത്തെ രാജ്യ സുരക്ഷയുടെ ഭാഗമായി കണ്ട് നിലനിർത്തി.

ഇന്ത്യൻ ശിക്ഷാ നിയമവും രാജ്യദ്രോഹക്കുറ്റവും

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എയിലാണ് നിയമത്തിന്റെ ആറാം ചാപ്റ്ററിലാണ്. സംസ്ഥാനത്തിനെതിരെ വരുന്ന കുറ്റങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 121 മുതൽ 130 വരെയുള്ള നിയമങ്ങളാണ് ചാപ്റ്റർ ആറിൽ നൽകിയിരിക്കുന്നത്.

നിയമത്തിന്റെ ആദ്യ രൂപത്തിൽ നിയമം മൂലം രൂപീകൃതമായ ഭരണകൂടത്തോടുള്ള ‘മമതക്കുറവാണ്’ രാജ്യദ്രോഹമായി നിർവചിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിലവിലുള്ളതിൽ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവർത്തികളും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

ഭരണകൂടത്തോടുള്ള ‘മമതക്കുറവ്’ എന്നതിൽ എല്ലാ തരത്തിലുള്ള ശത്രുതയും ഉൾപ്പെടും. രാജ്യദ്രോഹക്കുറ്റം കൃത്യമായി നിർവചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button