KeralaLatest NewsNews

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പ്പര്യമുണ്ടെന്നല്ലേ മെട്രോമാന്‍ പറഞ്ഞത് , ആ മോഹം നടക്കട്ടെ

പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ‘മെട്രോമാന്‍’ ഇ.ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പ്പര്യമുണ്ടെന്ന ഇ.ശ്രീധരന്റെ പരാമര്‍ശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മഹാനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോഹങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ എന്നുമാണ് മുഖ്യമന്ത്രി പരിഹാസത്തോടെ പ്രതികരിച്ചത്.

Read Also : മെട്രോമാന്‍ ഇ. ശ്രീധരന് പിന്നാലെ പ്രമുഖരുടെ നീണ്ടനിര ബിജെപിയിലേയ്ക്ക്

‘അദ്ദേഹം ഒരു മഹാനായ വ്യക്തിയല്ലേ? വലിയ ടെക്നോക്രാറ്റ്, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാള്‍ ഏത് സ്ഥാനം വഹിക്കാനും യോഗ്യനല്ലേ? അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ’- ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കികൊണ്ട് മുഖ്യമന്ത്രി ചിരിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട വന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി എതിര് നിന്നിട്ടുണ്ടെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പ്പര്യമുണ്ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button