CinemaLatest NewsNewsEntertainmentKollywood

സാധാരണക്കാരനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്ക് നന്ദി: അവാർഡ് അമ്മയ്ക്ക്. സ്രാഷ്ടംഗം പ്രണമിച്ച് ശിവകാർത്തികേയൻ

കലൈമാമണി അവാർഡ് ശിവകാർത്തികേയന്. തമിഴ്‌നാട് ഇയൽ ഇസൈ നാടക മൻട്രം, കല സാഹിത്യം എന്നിവയ്ക്ക് നൽകുന്ന ഈ വർഷത്തെ കലൈമാമണി അവാർഡ് നടൻ ശിവകാർത്തികേയന് ലഭിച്ചു. അവാർഡ് വിവരം താരം തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് അറിയിച്ചത്.

സാധാരണക്കാനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്കും, അവരെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട് സർക്കാരിനും ശിവകാർത്തികേയൻ നന്ദി അറിയിച്ചു. അച്ഛന്റെ അഭാവത്തിൽ തങ്ങളെ വളർത്തി കരയ്ക്കടുപ്പിച്ച അമ്മയ്ക്കാണ് താരം അവാർഡ് സമർപ്പിച്ചത്. അമ്മയുടെ കാൽക്കൽ സ്രാഷ്ടംഗം പ്രണമിക്കുന്നു ചിത്രവും ഒപ്പം പങ്കുവെച്ചു.

2012 ൽ സെന്തിൽനാഥൻ സംവിധാനം ചെയ്ത മറീന എന്ന ചിത്രത്തിലൂടെയാണ് ശിവകാർത്തികേയൻ നായകനായി സിനിമയിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button